ഒഞ്ചിയം: ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ സി.പി.ഐ.എമ്മിനെ സംശയിക്കുന്നവരെ നിഷേധിക്കാനാകില്ലെന്ന് ടി.പിയുടെ ഭാര്യാപിതാവ് മാധവന്‍. ഊഹാപോഹത്തിന്റെ അടിസ്ഥാനത്തില്‍ കൊലപാതകികളെക്കുറിച്ച് പറയാന്‍ കഴിയില്ലെന്നും ടി.പി പറഞ്ഞു.

സി.പി.ഐ.എമ്മിന്റെ ബാലുശേരി ഏരിയാ കമ്മിറ്റി അംഗമാണ് മാധവന്‍. പാര്‍ട്ടി ഒരിക്കലും അങ്ങനെ ചെയ്യാന്‍ പാടില്ലാത്തതാണ്. പാര്‍ട്ടിക്ക് ഇങ്ങനെ ചെയ്യാന്‍ കഴിയില്ലെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചന്ദ്രശേഖരന് കോണ്‍ഗ്രസിലോ ലീഗിലോ ബി.ജെ.പിയിലോ ശത്രുക്കളുണ്ടായിരുന്നില്ല. പാര്‍ട്ടി വിട്ടുപോയതിനാല്‍ സി.പി.ഐ.എമ്മിലുള്ളവര്‍ക്ക് ശത്രുത ഉണ്ടാകുമല്ലോ. എന്നാല്‍ തനിക്ക് ഒന്നും ഉറപ്പിച്ചുപറയാനാകില്ലെന്നും മാധവന്‍ വ്യക്തമാക്കി.