എഡിറ്റര്‍
എഡിറ്റര്‍
നാല്‍പ്പത്തിമൂന്നാം വയസ്സിലും യുവത്വം തുളുമ്പി മാധവന്‍
എഡിറ്റര്‍
Saturday 1st June 2013 5:25pm

madavan..tamil

തെന്നിന്ത്യന്‍ സിനിമയുടെ അഭിനയ പ്രതിഭ മാധവന്‍ തന്റെ 43ാം പിറന്നാളാഘോഷിച്ചു. 43 വയസ്സായെന്ന് മാധവന്റെ മുഖത്ത് നോക്കിയാല്‍  തോന്നില്ലെന്നാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്.
Ads By Google

തമിഴ്. മലയാളം,ഹിന്ദി ഭാഷകളിന്‍ ഒട്ടനവധി വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ള മാധവന്‍ കുറച്ച് നാളായി അഭിനയ ലോകത്ത് നിന്ന് മാറി നില്‍ക്കുകയായിരുന്നു.

കുറച്ച് കാലം കുടുബത്തോടൊപ്പം ചിലവഴി ക്കണമെന്നാഗ്രഹമുണ്ടായിരുന്നു അതിനാലാണ് അഭിനയ ലോകത്ത്  നിന്ന് മാറി നിന്നെതെന്ന് മാധവന്‍ പറഞ്ഞു. എന്നാല്‍ അധികം വൈകാതെ തന്നെ താന്‍ സിനിമയില്‍ സജീവമാകുമെന്ന് മാധവന്‍ അറിയിച്ചു.

ആരാധകര്‍ക്കിടയില്‍ മാഡി എന്ന ചെല്ലപ്പേരിലായിരുന്നു മാധവന്‍ ഇടം പിടിച്ചിരുന്നത്.  കഴിഞ്ഞ വര്‍ഷം മാധവന്റെതായി ഇറങ്ങിയത് രണ്ടു സിനിമകള്‍ മാത്രമാണ്. ഹിന്ദിയില്‍ ജോഡി ബ്രേക്കേഴ്‌സും തമിഴില്‍ വേട്ടെയും.

അടുത്തിടെ ന്യൂദല്‍ഹിയില്‍ നടന്ന 60ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപന ചടങ്ങില്‍ ഹുമാ ഖുറേഷിക്കൊപ്പം അവതാരകനായി മാധവന്‍ എത്തിയിരുന്നു.

കണ്ണത്തില്‍ മുത്തമിട്ടാല്‍, അലയ് പായുതേ, മിന്നലെ, അന്‍പേ ശിവം തുടങ്ങിയ ചിത്രങ്ങളാണ് പ്രേക്ഷക മനസ്സില്‍ എല്ലാ കാലത്തും നിറഞ്ഞു നില്‍ക്കുന്ന മാധവന്‍ ചിത്രങ്ങള്‍.

Advertisement