ബാംഗ്ലൂര്‍: പി ഡി പി നേതാവ് അബ്ദുള്‍നാസര്‍ മഅദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. ബാംഗ്ലൂര്‍ അതിവേഗ കോടതയിയുടേതാണ് ഉത്തരവ്. ബാംഗ്ലൂര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് മഅദനിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യേണ്ടത് അത്യാവശ്യമാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു.

മഅദനിയുടെ ആരോഗ്യകാര്യം ശ്രദ്ധിക്കുമെന്നും അറസ്റ്റ് നടന്നാലും കര്‍ണാടകയില്‍ ലഭിക്കുന്ന ഏറ്റവും നൂതന ചികിത്സ മഅദനിക്ക് ലഭ്യമാക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു.മഅദനി കേരളത്തിന് പുറത്ത് നടത്തിയ യാത്രയുടെ വിശദാംശങ്ങള്‍ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

2008 ജൂലൈ 28 ന് നടന്ന ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിലെ 31 ാം പ്രതിയാണ് മഅദനി. ആദ്യഘട്ടത്തില്‍ ഒമ്പത് മലയാളികളെ പ്രതിചേര്‍ത്തിരുന്നു. സ്‌ഫോടനം നടത്താനായി സര്‍ഫ്രാസ് നവാസ് നസീറിന് 2,68000 രൂപാ നല്‍കിയതായും പ്രത്യേക അന്വേഷണം കണ്ടെത്തിയിരുന്നു. എന്നാല്‍ മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതയനുസരിച്ചാണ് തനിക്കെതിരായ നീക്കങ്ങളെന്നും താന്‍ നിരപരാധിയാണെന്നും മഅദനി വ്യക്തമാക്കിയിരുന്നു.