Categories

മ­അ­ദ­നി­യു­ടെ അ­റ­സ്റ്റി­ന് വേ­ണ്ട സ­ഹാ­യ­ങ്ങള്‍ ചെയ്യും: മു­ഖ്യ­മന്ത്രി

തി­രു­വ­ന­ന്ത­പു­രം: മ­അ­ദ­നി­യു­ടെ അ­റ­സ്റ്റി­നു വേ­ണ്ട എല്ലാ സ­ഹാ­യ­ങ്ങളും ചെ­യ്യു­മെ­ന്ന് മു­ഖ്യ­മ­ന്ത്രി വി എ­സ് അ­ച്യു­താ­ന­ന്ദന്‍.­ പ്ര­ശ്‌­ന­ത്തില്‍ കര്‍­ണാ­ടക പോ­ലി­സ് ആ­വ­ശ്യ­പ്പെ­ട്ടാല്‍ എല്ലാ സ­ഹാ­യവും ചെ­യ്­തു­കൊ­ടു­ക്കു­മെ­ന്ന് മു­ഖ്യ­മ­ന്ത്രി പ­റഞ്ഞു. തി­രു­വ­ന­ന്ത­പുര­ത്ത് ഒ­രു ച­ട­ങ്ങില്‍ പ­ങ്കെ­ടു­ക്കവെ മാധ്യ­മ പ്ര­വര്‍ത്ത­ക­രോ­ട് സം­സാ­രി­ക്കു­ക­യാ­യി­രു­ന്നു അ­ദ്ദ­ഹം.

ബാം­ഗ്ലൂര്‍ സ്‌­ഫോ­ട­ന­ക്കേ­സ്സില്‍ പ്ര­തി ചേര്‍­ക്ക­പ്പെ­ട്ട പി ഡി പി നേ­താ­വ് അ­ബ്ദുല്‍ നാ­സര്‍ മ­ദ­നി­യു­ടെ മുന്‍­കൂര്‍ ജാ­മ്യാ­പേ­ക്ഷ ബാം­ഗ്ലൂര്‍ അ­തി വേ­ഗ­കോട­തി ക­ഴി­ഞ്ഞ ദിവ­സം ത­ള്ളി­യി­രു­ന്നു. മ­അ­ദ­നി­യു­ടെ അ­റ­സ്­റ്റു­മാ­യി മു­ന്നോ­ട്ടു പോ­കാന്‍ തീ­രു­മാ­നി­ച്ചി­രി­ക്കു­ക­യാ­ണ് ബാം­ഗ്ലൂര്‍ പോ­ലിസ്.

ഇ­തി­നാ­യി ക­ഴി­ഞ്ഞ­ദിവ­സം ചേര്‍­ന്ന ഉ­ന്നത­തല യോ­ഗം നിര്‍­ണാ­യ­ക തീ­രു­മാ­ന­ങ്ങള്‍ എ­ടു­ത്തി­ട്ടു­ണ്ടെ­ന്നാ­ണ് റി­പ്പോര്‍ട്ട്. ഈ വി­ഷ­യ­ത്തില്‍ തീ­രു­മാ­ന­മെ­ടു­ക്കാന്‍ ബാം­ഗ്ലൂര്‍ സി­റ്റി പോ­ലീ­സ് ക­മ്മീ­ഷ­ണര്‍ ശ­ങ്കര്‍ ബ­ദ­രി­യെ ചു­മ­ത­ല­പ്പെ­ടു­ത്തി­യി­ട്ടു­ണ്ട്. അ­തി­നി­ടെ ബാം­ഗ്ലൂര്‍ പോ­ലീ­സ് അ­റ­സ്­റ്റ് വാ­റ­ണ്ടു­മാ­യി വ­ന്നാല്‍ അ­റ­സ്­റ്റ് വ­രി­ക്കു­മെന്നും കോ­ട­തി­വി­ധി­ക്കെ­തി­രേ ഹൈ­ക്കോ­ട­തി­യില്‍ അ­പ്പീല്‍ നല്‍­കു­മെന്നും മ­അദ­നി വ്യ­ക്ത­മാക്കി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.