ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസ്സില്‍ പ്രതിചേര്‍ക്കപ്പെട്ട അബ്ദുല്‍ന്നാസര്‍ മഅദനി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ മറുപടി നല്‍കാന്‍ കര്‍ണാടക ഹൈക്കോടതി പ്രോസിക്യൂഷനോടാവശ്യപ്പെട്ടു. മഅദനിക്ക് ജാമ്യം അനുവദിക്കുന്നതില്‍ പ്രോസിക്യൂഷന് തടസ്സവാദങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോടതി നോട്ടീസം നല്‍കിയിട്ടുണ്ട്.

മുന്‍കൂര്‍ ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് മഅദനി കര്‍ണാടക ഹൈക്കോടതിയില്‍ പ്രത്യേക അപേക്ഷ പരിഗണിക്കുകയായിരുന്നു കര്‍ണാടക ഹൈക്കോടതി. ഹരജി അടുത്താഴ്ച വീണ്ടും പരിഗണിക്കും.

ബാംഗ്ലൂരിലെ അതിവേഗ കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് മഅദനി ഹൈക്കോടതിയെ സമീപിച്ചത്.