കണ്ണൂര്‍ : അബ്ദുള്‍ നാസര്‍ മഅദനിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട ഉയരര്‍ന്ന ആരോപണങ്ങള്‍ രാഷട്രീയപ്രേരിതമാണെന്ന് ആഭ്യന്തര മന്ത്രി കൊടിയേരി ബാലകൃഷ്ണന്‍. മഅദനി കോടതിയില്‍ ഹാജരാകാമെന്ന് നേരത്തേ അറിയിച്ചിട്ടുള്ളതാണ്, ഈ സാഹചര്യത്തില്‍ എന്താണ് ചെയ്യേണ്ടതെന്ന് കര്‍ണാടക പോലീസാണ് തീരുമാനിക്കേണ്ടതെന്നും കോടിയേരി വ്യക്തമാക്കി.

അതിനിടെ മഅദനി ബാംഗ്ലൂരിലേക്കുള്ള യാത്രക്കായി ഒരുങ്ങുകയാണെന്ന് പി ഡി പി വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജ് പറഞ്ഞു. കോടതിക്കു മുമ്പാകെ കീഴടങ്ങുമെന്ന നിലപാടില്‍ തന്നെയാണ് ഇപ്പോഴുള്ളത്. നേതാക്കളുമായി മഅദനി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. നിയമംലംഘിക്കാന്‍ പി ഡി പി പ്രവര്‍ത്തകര്‍ തയ്യാറാകില്ലെന്നും സിറാജ് കൂട്ടിച്ചേര്‍ത്തു.