കൊല്ലം: പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയുടെ മോചനത്തിനായി പ്രതിരോധ മന്ത്രി എ.കെ ആന്റണി ഇടപെടണമെന്ന് പി.ഡി.പി ആവശ്യപ്പെട്ടു.

ജയില്‍മോചനം യാഥാര്‍ഥ്യമാക്കാന്‍ ഇനി കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ കൂടിയേ തീരൂ എന്ന് പി.ഡി.പി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

Ads By Google

മഅദനിയെ കര്‍ണാടക ജയിലില്‍ ഇട്ടത് കള്ളക്കേസില്‍ കുടുക്കിയാണ്. മഅദനി വിഷയത്തില്‍ നിയമം അതിന്റെ വഴിക്ക് പോകട്ടെ എന്ന നിലപാടാണ് കേരളത്തിലെ പല രാഷ്ട്രീയ നേതാക്കളും എടുത്തത്.

എന്നാല്‍ നിയമം അദ്ദേഹത്തിന്റെ ശത്രുക്കളുടെ വഴിക്കാണ് പോകുന്നതെന്നും ഈ സാഹചര്യത്തിലാണ് ആന്റണിയുടെ ഇടപെടല്‍ ആവശ്യപ്പെടുന്നതെന്നും സിറാജ് പറഞ്ഞു.

നിരപരാധിയായ ഒരാളെ വിചാരണ പോലും നടത്താതെ ജയിലില്‍ അടച്ചിരിക്കുകയാണ്. വിഷയത്തില്‍ എ.കെ.ആന്റണിയുടെ പ്രതികരണം അറിയാന്‍ കേരളീയ സമൂഹത്തിന് താത്പര്യമുണ്ട്. അതിനാല്‍ തന്നെ അദ്ദേഹം വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്നാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.