എഡിറ്റര്‍
എഡിറ്റര്‍
മഅദനിയുടെ ആരോഗ്യസ്ഥിതി സങ്കീര്‍ണമെന്ന് സൗഖ്യ ആശുപത്രി
എഡിറ്റര്‍
Monday 7th January 2013 4:47pm

ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയുടെ ആരോഗ്യനില അതീവ സങ്കീര്‍ണമാണെന്ന് സൗഖ്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.

Ads By Google

മഅദനിയെ നിരവധി അസുഖങ്ങള്‍ അലട്ടുന്നുണ്ട്. സമയത്ത് ചികിത്സ നല്‍കാത്തതാണ് പല അസുഖങ്ങളും മൂര്‍ച്ഛിക്കാന്‍ കാരണമായതെന്ന് ഡോ.ഐസക് മത്തായി അറിയിച്ചു.

മഅദനിയെ ഡോക്ടര്‍മാര്‍ പ്രാഥമിക പരിശോധനയ്ക്ക് വിധേയനാക്കി. ഇന്ന് രാവിലെയാണ് കോടതി ഉത്തരവിനെ തുടര്‍ന്ന് മഅദനിയെ ജയിലില്‍ നിന്നും സൗഖ്യ ആശുപത്രിയിലേക്ക് മാറ്റിയത്. മഅദനിക്കൊപ്പം മകനാണ് ആശുപത്രിയില്‍ നില്‍ക്കുന്നത്.

പരപ്പന അഗ്രഹാര സെഷന്‍സ് കോടതിയുടെ നിര്‍ദേശപ്രകാരമാണ് മഅദനിയെ ആശുപത്രിയിലേക്ക് മാറ്റിയത്. ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന് കാണിച്ച് മഅദനി കോടതിയില്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് നിര്‍ദേശം.

മഅദനിക്ക് ഇപ്പോള്‍ എല്ലാ സഹായവും ചെയ്തുകൊടുക്കുന്ന സഹതടവുകാരനെ ആശുപത്രിയില്‍ കൂടെ നില്‍ക്കാന്‍ അനുവദിക്കില്ലെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചതോടെയാണ് മഅദനി വിചാരണ കോടതിയെ സമീപിച്ചത്.

മഅദനിയുടെ കാഴ്ച പൂര്‍ണമായി മങ്ങിയെന്നും വീല്‍ചെയറിനെ പൂര്‍ണമായി ആശ്രയിച്ചാണ് നീങ്ങുന്നതെന്നും ഹൃദ്രോഗബാധിതനാണെന്നും അതിനാല്‍ സഹായി അത്യാവശ്യമാണെന്നും അഡ്വ. പി. ഉസ്മാന്‍ കഴിഞ്ഞദിവസം കോടതിയെ ധരിപ്പിച്ചിരുന്നു.

Advertisement