ബാംഗ്ലൂര്‍: കോയമ്പത്തൂര്‍ പ്രസ് ക്ലബ്ബിനു സമീപം സ്‌ഫോടക വസ്തു കണ്ടെടുത്തതുമായി ബന്ധപ്പെട്ട കേസില്‍ പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയെ കോയമ്പത്തൂര്‍ കോടതിയില്‍ ഹാജരാക്കിയില്ല. മദനിയുടെ ആരോഗ്യനിലയും സുരക്ഷാ പ്രശ്‌നങ്ങളും കണക്കിലെടുത്താണ് നടപടി. മദനിയെ കോയമ്പത്തൂരിലേക്ക് കൊണ്ടുപോകരുതെന്ന് അദ്ദേഹത്തെ ചികില്‍സിക്കുന്ന ഡോക്ടര്‍മാരും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

2002 ഡിസംബര്‍ 30നാണ് കോയമ്പത്തൂര്‍ പ്രസ് ക്ലബിന് സമീപം സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. കേസില്‍ ഇതിനു മുമ്പ് മഅദനിയെ കോടതിയിലേക്ക് സമാനമായ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. ഇതേതുടര്‍ന്ന് ഡിസംബര്‍ 10ന് മഅദനിയെ നിര്‍ബന്ധമായും കോടതിയില്‍ ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. വീഡിയോ കോണ്‍ഫറന്‍സിലൂടെ അദ്ദേഹത്തെ വിചാരണ ചെയ്യണമെന്ന ആവശ്യം കോടതി പരിഗണിച്ചിരുന്നില്ല.

Subscribe Us:

Malayalam news