കൊല്ലം: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ അബ്ദുന്നാസര്‍ മഅദനി നാളെ കോടതിക്ക് മുമ്പാകെ കീഴടങ്ങും. കരുനാഗപ്പള്ളി മജിസ്‌ട്രേറ്റിന് മുമ്പാകെ നാളെ ഉച്ചയോടെയാണ് കീഴടങ്ങലുണ്ടാവുക. ആരോഗ്യ സ്ഥിതി മോശമായതിനാലാണ് ഇന്ന് കീഴടങ്ങാന്‍ കഴിയാതെ പോയതെന്നും മഅദനിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി.