Administrator
Administrator
അന്ന് കോ­യ­മ്പ­ത്തൂര്‍; ഇ­ന്ന് ബാം­ഗ്ലൂര്‍
Administrator
Tuesday 17th August 2010 1:50pm

കെഎം ഷ­ഹീദ്‌

1998ലെ കോയ­മ്പ­ത്തൂര്‍ സ്‌­ഫോ­ട­ന­ക്കേ­സില്‍ അ­റ­സ്­റ്റ് ചെ­യ്യ­പ്പെ­ട്ട് ഏ­ഴ് വര്‍­ഷം വി­ചാ­ര­ണ ത­ട­വു­കാ­ര­നാ­യി ജ­യി­ലില്‍ ക­ഴി­ഞ്ഞ മ­അദ­നി ബാം­ഗ്ലൂര്‍ സ്‌­ഫോ­ട­ന­ക്കേ­സിലും അ­റ­സ്­റ്റി­ലാ­യ­തോ­ടെ ച­രിത്രം ആ­വര്‍­ത്തി­ക്ക­പ്പെ­ടു­ക­യാ­ണ്.

1998ല്‍ ബി ജെ പി നേതാവ് എല്‍ കെ അദ്വാനിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ചാണ് കോയമ്പത്തൂരില്‍ സ്‌ഫോടന­മുണ്ടായത്. സ്‌ഫോടനത്തില്‍ 58 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 166 പേരെ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു.

Ads By Google

1992­ല്‍ മുതലക്കുളം മൈതാനത്ത് നടത്തിയ പ്രസംഗത്തിന്റെ പേരില്‍ 1998 മാര്‍ച്ച്­ 31­ന്­ എറണാകുളത്ത് കലൂരിലെ വസതിയില്‍­നി­ന്നാണ് മ­ദനിയെ പോലീസ് അറസ്റ്റ്­ ചെ­യ്­തത്. പി­ന്നീട് കോഴിക്കോട് പോലീസ് കമ്മീഷണര്‍ ഓഫീസില്‍ ചോദ്യം ചെയ്യലിനു ശേഷം കണ്ണൂര്‍ ജയിലില്‍ അടച്ചു.

കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ പങ്കുണ്ടെന്നാരാപിച്ച് ഏപ്രില്‍ നാലിന് കോയമ്പത്തൂര്‍ പോലീസിന് കൈമാറി­യ മഅദനിയെ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചശേഷം ദേശീയ സുരക്ഷാ നിയമപ്രകാരം കേ­സെ­ടു­ക്കു­ക­യാ­യി­രുന്നു. ജാമ്യം കിട്ടാത്ത ഒരു വര്‍ഷത്തെ കരുതല്‍ തടങ്കലായിരുന്നു ഇത്. സുപ്രീം കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ദേശീയ സുരക്ഷാ നിയമ പ്രകാരമുള്ള കുറ്റത്തില്‍നിന്ന് മോചിതനാക്കിയെങ്കിലും കോയമ്പത്തൂര്‍ സ്‌ഫോടനക്കേസുമാ­യി ബന്ധമുണ്ടെന്നാരോപിച്ച് സെഷന്‍സ് കോടതിയില്‍ കുറ്റപത്രം ഫയല്‍ ചെയ്തു. ഈ കേസില്‍ 86ാം പ്രതി­യാ­യി­രു­ന്നു മ­അ­ദനി. പി­ന്നീ­ട് പ്ര­തി­സ്ഥാനം 18ലേക്കും 14ലേക്കും ഉയര്‍ന്നു. ഇതോടെ കോയമ്പത്തൂരില്‍നിന്നും മഅദനിയെ സേലം സെന്‍ട്രല്‍ ജയിലിലേക്ക് മാ­റ്റു­ക­യാ­യി­രുന്നു.

കേ­സി­ന്റെ വി­ചാ­ര­ണ ന­ട­പ­ടി­കള്‍ വള­രെ മ­ന്ദ­ഗ­തി­യി­ലാ­ണ് ന­ട­ന്ന­ത്. ജ­യി­ലില്‍ മ­അ­ദ­നി­ക്ക് ആ­വ­ശ്യമാ­യ ചി­കി­ത്സ ല­ഭി­ക്കു­ന്നി­ല്ലെ­ന്ന പ­രാ­തി­യെ തു­ടര്‍­ന്ന് മു­ഖ്യ­മന്ത്രി വി എ­സ് അ­ച്യു­താ­ന­ന്ദന്‍ ഇ­ട­പെ­ട്ടാ­ണ് മ­അ­ദ­നി­ക്ക് ആ­യുര്‍വേ­ദ ചി­കിത്സ­ക്ക് ന­ട­പ­ടി­യു­ണ്ടാ­യത്. എ­ന്നാല്‍ ചി­കി­ത്സ പേ­ര­നു മാ­ത്ര­മാ­യി­രു­ന്നെ­ന്ന് ആ­രോ­പ­ണ­മു­ണ്ടാ­യി. ഇ­തി­നി­ടെ മ­അ­ദ­നി­യുടെ വെ­പ്പു കാല്‍ മാ­റ്റി നല്‍­കാന്‍ അ­ധി­കൃ­തര്‍ ത­യ്യാ­റാ­യില്ല. ഇതും പീ­ഡ­ന­ത്തി­ന്റെ ആ­ക്കം കൂട്ടി.

ജാമ്യത്തിനായി നിരവധി തവണ കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. കേസ് കേരളത്തിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്­ത ഹരജിയും തള്ളപ്പെട്ടു. വിചാരണ നടത്തി കേസ് തീര്‍പ്പാക്കാനാണ് സുപ്രീം കോടതി സെഷന്‍സ് കോടതിക്ക് നല്‍കിയ നിര്‍ദേശം. 16683 പേജുള്ള തമിഴിലുള്ള കുറ്റപത്രം മലയാളത്തിലാക്കി നല്‍കണമെന്ന ആവശ്യവും നിരാകരിക്കപ്പെട്ടു. 2500 സാക്ഷികളുള്ള കേസിന്റെ വിചാരണ മന്ദഗതിയിലാണ് നീങ്ങി­യത്.

ജയില്‍ വാസത്തിനിടെ മറ്റ് നിരവധി കുറ്റങ്ങളും മദനിയുടെ മേല്‍ ചുമത്തപ്പെട്ടു. സേലം ജയിലില്‍ പോലീസുമായി ഏറ്റുമുട്ടി എന്നതായിരുന്നു ഒരു കുറ്റം. പ്രമേഹവും ഹൃദ്രോഗവും നട്ടെല്ലിന് തേയ്മാനവും അനുഭവപ്പെട്ടിരു­ന്ന മഅദനിക്ക് മതിയായ ചികിത്സ നല്‍കണമെന്ന ആവശ്യവും നിരാകരിക്കപ്പെട്ടു. വിചാരണ ന­ട­പടികള്‍ പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് 2007 ഓഗസ്റ്റ് 1­ന് മഅദനിയെ കോടതി കുറ്റവിമുക്തനാക്കിയത്.

കോ­യ­മ്പ­ത്തൂര്‍ സ്‌­ഫോ­ട­ന­ക്കേ­സില്‍ കു­റ്റ­വി­മു­ക്ത­നാ­ക്ക­പ്പെ­ട്ടെ­ങ്കിലും ഏ­വ് വര്‍­ഷം അ­ദ്ദേ­ഹ­ത്തി­ന് ജ­യി­ലില്‍ വി­ചാ­ര­ണ ത­ട­വു­കാ­ര­നാ­യി ക­ഴി­യേ­ണ്ടി വ­ന്നു­വെ­ന്ന­താ­ണ് വ­സ്­തു­ത. ജ­യില്‍ വാ­സ­ത്തി­നി­ടെ അ­ദ്ദേ­ഹ­ത്തി­ന്റെ ശ­രീ­ര ഭാ­രം മൂന്നി­ലൊ­ന്നാ­യി ചു­രുങ്ങി. ക­ടുത്ത രോ­ഗ ബാ­ധി­ത­നാ­യാ­ണ് അ­ദ്ദേ­ഹം ജ­യില്‍ മോ­ചി­ത­നാ­യത്.

കോ­യ­മ്പ­ത്തൂര്‍ സ്‌­ഫോ­ട­ന­ക്കേ­സി­ന് സ­മാ­നമാ­യ സാ­ഹ­ച­ര്യ­മാ­ണ് ബാം­ഗ്ലൂര്‍ കേ­സിലും ഇ­പ്പോള്‍ ഉ­ണ്ടാ­യി­രി­ക്കു­ന്ന­തെ­ന്നാ­ണ് ആ­രോ­പ­ണ­മു­യര്‍­ന്നി­ട്ടു­ള്ള­ത്. ത­ന്നെ ജ­യി­ലില്‍ അ­ട­ക്കാന്‍ ഐ ബി­യി­ലെ ചി­ലര്‍ ഗൂഢാ­ലോ­ച­ന ന­ട­ത്തു­ന്നു­വെ­ന്നാ­ണ് മ­അദ­നി തു­ടര്‍­ച്ച­യാ­യി ആ­രോ­പി­ച്ചു വ­രു­ന്നത്. കര്‍­ണാ­ട­ക­യി­ലെ ബി ജെ പി സര്‍­ക്കാ­റി­ന്റെ ഉ­ദ്ദേ­ശ ശു­ദ്ധി­യെയും അ­ദ്ദേ­ഹം ചോദ്യം ചെ­യ്യു­ന്നുണ്ട്. ത­ന്റെ അ­റ­സ്­റ്റിലൂ­ടെ രാ­ഷ്ട്രീ­യ ലാ­ഭ­മു­ണ്ടാ­ക്കാ­മെ­ന്നാ­ണ് ബി ജെ പി നീ­ക്ക­മെ­ന്നും ആ­രോ­പ­ണ­മു­ണ്ട്.

ബാം­ഗ്ലൂര്‍ സ്‌­ഫോ­ട­ന­ക്കേ­സി­ലെ കു­റ്റ­പ­ത്ര­ത്തി­ലെ പ­ര­സ്­പ­ര വി­രു­ദ്ധമാ­യ പ­രാ­മര്‍­ശ­ങ്ങളും ഉ­ന്ന­യി­ക്കപ്പെടു­ന്നു. ബംഗ്ലൂര്‍ സ്‌­ഫോടനം നടന്ന ശേഷം കേസ്സിലെ ഒന്നാം പ്രതി ത­ടിയന്റവിട നസീര്‍ അന്‍വാറുശ്ശേരിയില്‍ തങ്ങിയിരുന്നുവെ­ന്നു മ­അ­ദ­നി­യുടെ ഇളയ സഹോദരന്‍ ജമാല്‍ മുഹമ്മദ്­ മൊഴി നല്‍കിയതായി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ജമാലില്‍ നിന്ന് മൊഴിയെടുക്കുക പോലും അന്വേഷണ സംഘം ചെയ്തി­ട്ടി­ല്ലെ­ന്ന് ചൂ­ണ്ടി­ക്കാ­ണി­ക്ക­പ്പെ­ടുന്നു. ഇ­ക്കാ­ര്യ­ങ്ങ­ളെല്ലാം മ­അദ­നി മുന്‍­കൂര്‍ ജാ­മ്യാ­പേ­ക്ഷ­യില്‍ ചൂ­ണ്ടി­ക്കാ­ണി­ച്ചെ­ങ്കിലും രാ­ജ്യ സു­ര­ക്ഷ­യു­മാ­യി ബ­ന്ധ­പ്പെ­ട്ട കേ­സാ­യ­തി­നാല്‍ കോട­തി ത­ള്ളു­ക­യാ­യി­രു­ന്നു. ഇ­ക്കാ­ര്യ­ങ്ങ­ളെല്ലാം വി­ചാ­ര­ണ വേ­ള­യില്‍ പ­രി­ഗ­ണി­ക്കാ­മെ­ന്നു­മാ­ണ് കോട­തി പ­റ­ഞ്ഞ­ത്. രാ­ജ്യ­ത്ത് ഏ­തൊ­രു പൗ­രനും ഏ­ത് നി­മി­ഷവും ഇത്ത­രം കേ­സു­ക­ളില്‍ ഉള്‍­പ്പെ­ട്ടേ­ക്കാ­മെ­ന്ന ആ­ശ­ങ്ക പ­ങ്കു­വെ­ച്ചാ­ണ് അ­ദ്ദേ­ഹം അ­റ­സ്റ്റ് വ­രി­ച്ചത്.

(ലേഖക­ന്റെ ഇമെ­യില്‍ വി­ലാസം shaheedorama@gmail.com )

Advertisement