Categories

ആ­വ­ശ്യ­പ്പെ­ട്ടാല്‍ മ­അ­ദ­നി­യു­ടെ ടൂര്‍ ഡയ­രി നല്‍­കും: ഡി ജി പി

ബാംഗ്ലൂര്‍: കര്‍­ണാ­ടക പോ­ലീ­സ് ആ­വ­ശ്യ­പ്പെ­ട്ടാല്‍ അ­ബ്ദു­ന്നാ­സര്‍ മ­അ­ദ­നി­യു­ടെ ടൂര്‍ ഡയ­റി ഉള്‍­പ്പെ­ടെ­യു­ള്ള കാ­ര്യ­ങ്ങള്‍ കൈ­മാ­റു­മെ­ന്ന് ഡി ജി പി ജേക്ക­ബ് പു­ന്നൂസ്. തി­രു­വ­ന­ന്ത­പുര­ത്ത് മാ­ധ്യ­മ­പ്ര­വര്‍­ത്ത­ക­രു­ടെ ചോ­ദ്യ­ത്തോ­ട് പ്ര­തി­ക­രി­ക്കു­ക­യാ­യി­രു­ന്നു അ­ദ്ദേ­ഹം.

അ­തേ­സമയം ബാം­ഗ്ലൂര്‍ സേ്ഫാ­ട­ന­ക്കേ­സില്‍ അ­റ­സ്­റ്റി­ലാ­യ പി ഡി പി ചെയര്‍മാന്‍ അ­ബ്ദുള്‍ നാസര്‍ മഅദനിയെ ബാംഗ്ലൂര്‍ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെ­യ്തു തുടങ്ങി. അജ്ഞാ­ത കേ­ന്ദ്ര­ത്തില്‍ വെ­ച്ചാ­ണ് ചോദ്യം ചെ­യ്യല്‍. ന­സീ­റു­മാ­യി ചേര്‍­ന്ന് ഗൂഢാ­ലോ­ച­ന ന­ട­ത്തി­യെ­ന്ന് പ­റ­യു­ന്ന കു­ട­കി­ലേ­ക്ക് മ­അ­ദ­നിയെ ഒരാഴ്ചയ്ക്കു­ള്ളില്‍ തെ­ളി­വെ­ടു­പ്പി­നായി കൊണ്ടുപോകും.

ചൊവ്വാഴ്ച രാത്രി ബാംഗ്ലൂര്‍ അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌­ട്രേട്ടിനു മുന്നില്‍ ഹാജരാക്കിയശേഷം മഅദനിയെ പോലീസ് ഓഫീസേഴ്‌­സ് മെസ്സിലെ അതിഥിമന്ദിരത്തിലാണ് പാര്‍പ്പിച്ചത്. തുടര്‍ന്ന് ബുധനാഴ്ച രാവിലെ വിദഗ്ധ വൈദ്യപരിശോധനയ്ക്കുശേഷം ചോദ്യം ചെയ്യലിനായി സെന്‍ട്രല്‍ െ്രെകംബ്രാഞ്ചിന്റെ യലഹങ്കയിലെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.