Categories

ബാംഗ്ലൂര്‍ സ്‌ഫോടനക്കേസ് അട്ടിമറിക്കാനനുവദിക്കില്ല : ബി എ­സ് ആചാര്യ

ന്യൂ­ദല്‍ഹി: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസ് അട്ടിമറിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി വി എസ് ആചാര്യ. കേസില്‍ മഅദനിയുടെ പങ്കിനെക്കുറിച്ച് മുന്‍ധാരണകളില്ലെന്നും കേസ് എന്‍ ഐ എക്ക് വിടേണ്ട ആവശ്യമില്ലെന്നും ആചാര്യ വ്യക്തമാക്കി.

ബാം­ഗ്ലൂര്‍ സ്‌­ഫോ­ട­ന­ക്കേ­സ്സില്‍ പ്രതി­ചേര്‍­ക്ക­പ്പെ­ട്ട പി ഡി പി ചെ­യര്‍­മാന്‍ അ­ബ്ദു­ന്നാ­സര്‍ മ­അ­ദ­നി­യെ കര്‍­ണാ­ടക പോ­ലി­സ് ഉ­ടന്‍ ചോദ്യം ചെ­യ്യു­മെന്നും ആ­ഭ്യ­ന്ത­ര­മ­ന്ത്രി ആ­ചാ­ര്യ വ്യ­ക്ത­മാ­ക്കി. മ­അ­ദ­നി­ക്ക് മുന്‍­കൂര്‍ ജാമ്യം അ­നു­വ­ദി­ക്ക­രു­തെ­ന്നാ­ണ് കര്‍­ണാ­ട­ക പോ­ലി­സ് ബാം­ഗ്ലൂര്‍ ഹൈ­ക്കോ­ട­തി­യില്‍ വാ­ദി­ച്ചത്. മുന്‍­കൂര്‍ ജാമ്യം അ­നു­വ­ദി­ക്കാ­ത്ത ഹൈ­ക്കോട­തി വി­ധി­യില്‍ സ­ന്തോ­ഷ­മു­ണ്ടെന്നും അ­ദ്ദേ­ഹം ഒ­രു സ്വ­കാ­ര്യ ചാ­നലി­നോ­ട് പ­റഞ്ഞു.

എ­ന്നാല്‍ ഉ­ടന്‍ അ­റ­സ്റ്റു­ണ്ടാവുമോ എ­ന്ന ­ചോ­ദ്യ­ത്തി­ന് അ­ത് ഇ­പ്പോള്‍ പ­റ­യാ­നാ­വി­ല്ലെന്നും അ­ദ്ദേ­ഹം മ­റുപ­ടി നല്‍കി. എ­ന്നാല്‍ മഅ­ദ­നി­യെ ചോദ്യം ചെ­യ്യേണ്ട­ത് അ­നി­വാ­ര്യ­മാ­ണെന്നും അ­ത് ഉ­ടന്‍ ഉ­ണ്ടാ­വു­മെന്നും അ­ദ്ദേ­ഹം പ­റ­ഞ്ഞു.

ഇ­തൊ­രു ഗൂഢാ­ലോ­ച­ന­യാ­ണെന്നും മ­അ­ദ­നി­ക്കു വേ­ണ്ട­മെ­ങ്കില്‍ വാ­ദി­ക്കാം, പ­ക്ഷെ കര്‍­ണാ­ടക പോ­ലി­സി­ന്റെ പ­ക്കല്‍­ മ­അ­ദ­നി­ക്ക­തിരേ വ്യ­ക്ത­മാ­യ തെ­ളി­വു­ക­ളുണ്ട്. ഇ­നി നി­യ­മാ­നു­സൃ­ത­മാ­യി മു­ന്നോ­ട്ടു പോ­കാ­നാ­ണ് കര്‍­ണാ­ടക പോ­ലി­സി­ന്റെ തീ­രു­മാ­ന­മെന്നും അ­ദ്ദേഹം വ്യ­ക്ത­മാക്കി.

മ­അ­ദ­നി­യെ­കു­റി­ച്ചു­ള്ള വി­വ­ര­ങ്ങള്‍ ര­ഹ­സ്യ­ന്വേ­ഷ­ണ വി­ഭാ­ഗം ആ­വ­ശ്യ­പ്പെ­ട്ട­പ്പോള്‍ കേര­ള­പോ­ലി­സ് അ­ത് നല്‍­കി­യി­ല്ലെ­ന്നും ബി എ­സ് ആ­ചാ­ര്യ പ­റ­ഞ്ഞു. ഒ­രു പ­ക്ഷെ കേ­രള പോ­ലി­സി­ന്റെ പ­ക്കല്‍ അത്ത­രം വി­വ­ര­ങ്ങള്‍ ഇല്ലാ­യി­രി­ക്കാം, അ­ല്ലെ­ങ്കില്‍ അ­വര്‍ മ­നപ്പൂര്‍­വ്വം നല്‍­കാ­തി­രു­ന്ന­താ­യി­രി­ക്കാ­മെന്നും അ­ദ്ദേ­ഹം ഒ­രു സ്വ­കാ­ര്യ ചാ­നലി­നോ­ട് പ­റ­ഞ്ഞു.

ക­ഴി­ഞ്ഞ ദിവ­സം മ­അ­ദ­നി­യു­ടെ മുന്‍­കൂര്‍ ജാ­മ്യാ­പേ­ക്ഷ ബാം­ഗ്ലൂര്‍ ഹൈ­ക്കോട­തി ത­ള്ളി­യി­രുന്നു. ഇ­തി­നെ­തി­രേ സു­പ്രിം­കോ­ട­തി­യെ സ­മീ­പി­ക്കാ­നി­രി­ക്കു­ക­യാ­ണ് മ­അ­ദനി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.