ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസ്സില്‍ കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായി പി ഡി പി നേതാവ് അബ്ദുല്‍ നാസര്‍ മഅദനിയെ കര്‍ണാടക പോലിസ് കുടകിലേക്ക്് കൊണ്ടുപോയി തെളിവെടുത്തു.

മൂന്നു ദിവസത്തെ ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷമാണ് മഅദനിയെ ഇന്നു രാവിലെ കുടകിലേക്ക കൊണ്ടു പോയത്.
കുടകിലെ ലക്കേരി എ്‌സ്റ്റേറ്റില്‍ വച്ചാണ് ബാംഗ്ലൂര്‍ സ്‌ഫോടനം ആസൂത്രണം ചെയ്തതെന്നാണ് കുറ്റപത്രത്തിലുള്ളത്. ഇവിടെ വച്ച് മഅദനി തീവ്രവാദ ക്യാംപ് നടത്തിയിരുന്നതായും കുറ്റപത്രത്തിലുണ്ട്. റഫീഖ്, പ്രഭാകര്‍ എന്നീ രണ്ടു പേര്‍ ഇതിനു ദൃക്‌സാക്ഷികളായിരുന്നുമെന്ന് പോലിസ് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.