തിരുവനന്തപുരം: മഅദനിയെ അനുകൂലിച്ച് പ്രസ്താവന നടത്തിയതിന് പാളയം ഇമാമിനോട് വിശദീകരണം ആവശ്യപ്പെടാന്‍ ജമാഅത്ത് കമ്മിറ്റി തീരുമാനം. മഅദനി വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ മുസ്‌ലിം പണ്ഡിതര്‍ സംയുക്ത പ്രസ്താവന നടത്തിയിരുന്നു. ഇതില്‍ പാളയം ഇമാമും ഉള്‍പ്പെട്ടിരുന്നു. ഇതെ തുടര്‍ന്നാണ് ഇമാമിനോട് വിശദീകരണം ചോദിക്കാന്‍ ജമാഅത്ത് തമ്മിറ്റി തീരുമാനിച്ചത്.