Categories

­മ­അ­ദ­നി­യു­ടെ അം­ഗ­ര­ക്ഷ­ക­ര്‍­ക്ക് ബാം­ഗ്ലൂര്‍ പോ­ലീ­സി­ന്റെ നോ­ട്ടീ­സ്

ബാം­ഗ്ലൂര്‍: ബാം­ഗ്ലൂര്‍ സ്‌­ഫോ­ട­ന­ക്കേ­സ് അ­ന്വേ­ഷി­ക്കു­ന്ന ഉ­ദ്യോ­ഗ­സ്ഥര്‍­ക്ക് മു­മ്പാ­കെ ഹാ­ജ­രാ­കാന്‍ മ­അ­ദ­നി­യു­ടെ അം­ഗ­ര­ക്ഷ­കരാ­യ പോ­ലീ­സു­കാര്‍­ക്ക് ബാം­ഗ്ലൂര്‍ പോ­ലീ­സ് നോ­ട്ടീ­സ് അ­യച്ചു. നോ­ട്ടീ­സ് കൈ­പറ്റി­യ കാര്യം ദക്ഷി­ണ മേഖലാ ഐ ജി ഹേ­മ­ച­ന്ദ്രന്‍ സ്ഥി­രീ­ക­രി­ച്ചി­ട്ടു­ണ്ട്.

കോ­യ­മ്പ­ത്തൂര്‍ സ്‌­ഫോ­ട­ന­ക്കേ­സില്‍ കു­റ്റ­വി­മു­ക്ത­നാ­ക്ക­പ്പെ­ട്ട ശേ­ഷം മ­അ­ദ­നി­ക്ക് സം­സ്ഥാന പോ­ലീ­സ് സം­ര­ക്ഷ­ണ­മു­ണ്ടാ­യി­രുന്നു. ഈ കാ­ല­യ­ള­വില്‍ മ­അദ­നി കൂര്‍­ഗി­ലെ­ത്തി ത­ടി­യന്റ­വി­ടെ ന­സീ­റു­മാ­യി കൂ­ടി­ക്കാഴ്­ച ന­ട­ത്തു­കയും ബാം­ഗ്ലൂര്‍ സ്‌­ഫോ­ട­ന­ക്കാ­ര്യ­ങ്ങള്‍ ചര്‍­ച്ച ചെ­യ്യു­കയും ചെ­യ്­തു­വെ­ന്നാ­ണ് ബാം­ഗ്ലൂര്‍ പോ­ലീ­സ് കു­റ്റ­പ­ത്ര­ത്തില്‍ പ­റ­യു­ന്ന­ത്.

എ­ന്നാല്‍ കേ­രള പോ­ലീ­സി­ന്റെ സം­ര­ക്ഷ­ണ­ത്തി­ലാ­യി­രു­ന്ന മ­അദ­നി കു­പ്ര­സി­ദ്ധ കു­റ്റ­വാ­ളി­യു­മാ­യി ഇ­ത്ത­ര­ത്തില്‍ കൂ­ടി­ക്കാ­ഴ്­ച ന­ട­ത്തി­യി­ട്ടി­ല്ലെ­ന്ന് മ­അ­ദ­നി­യു­ടെ അ­ഭി­ഭാ­ഷ­കര്‍ വാ­ദി­ച്ചി­രുന്നു. ഇ­തെ തു­ടര്‍­ന്നാ­ണ് അ­ക്കാല­ത്ത് മ­അ­ദ­നി­യു­ടെ അം­ഗ­ര­ക്ഷ­ക­രാ­യി­രുന്ന പോ­ലീ­സുകാ­രോ­ട് ഹാ­ജ­രാ­കാന്‍ ബാം­ഗ്ലൂര്‍ പോ­ലീ­സ് ഉ­ത്ത­ര­വി­ട്ട­ത്.

അ­തേ­സമ­യം കേ­സില്‍ 31ാം പ്ര­തിയാ­യ അ­ബ്ദു­ന്നാ­സര്‍ മ­അ­ദ­നി­യു­ടെ അ­റ­സ്റ്റ് വാറണ്ട് ഈ മാ­സം 20 വ­രെ നീ­ട്ടി. 20 നോ അ­തി­ന് മുമ്പോ മ­അ­ദ­നി­യെ അ­റ­സ്­റ്റ് ചെയ്ത കോ­ട­തി­യില്‍ ഹാ­ജ­രാ­ക്ക­ണ­മെ­ന്നാ­ണ് ബാം­ഗ്ലൂര്‍ മെ­ട്രോ പൊ­ളി­റ്റന്‍ കോട­തി ഉ­ത്ത­ര­വി­ട്ടത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.