കൊച്ചി: ബംഗലുരു സ്‌ഫോടനക്കേസില്‍ കുറ്റാരോപിതനായി ജൂഡീഷ്യല്‍ ക്‌സറ്റഡിയില്‍ കഴിയുന്ന അബ്ദുല്‍ നാസര്‍ മദനിയുടെ റിമാന്റ് കാലാവധി 22വരെ നീട്ടി.
മദനിയുടെ മുറിയില്‍ രഹസ്യ ക്യാമറ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കി.

ബംഗ്ലൂര്‍ സ്‌ഫോടനക്കേസിലെ മഅ്ദനിയടക്കമുള്ള 14 പ്രതികളെ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കോടതി വിസ്തരിച്ചത്. കുറ്റപത്രത്തിന്റെ പകര്‍പ്പ്് മഅദനിക്ക് കൈമാറിയിരുന്നു.
മഅദനിയുടെ ജയില്‍ മുറി്ക്കുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറ നീക്കം ചെയ്യണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജയിലിലെ സുരക്ഷാസംവിധാനങ്ങളെക്കുറിച്ച് നിര്‍ദേശം നല്‍കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.