Administrator
Administrator
മഅദനിയുടെ റിമാന്റ് കാലാവധി നീട്ടി
Administrator
Tuesday 12th October 2010 12:21pm

ബംഗളൂരു: ബംഗളൂരു സ്‌ഫോടനക്കേസിലെ പ്രതിയായി കര്‍ണാടക ജയിലില്‍ കഴിയുന്ന പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅദനിയുടെ ജുഡീഷ്യല്‍ കസ്റ്റഡി ഈ മാസം 25 വരെ നീട്ടി. ബംഗ്ലൂര്‍ അഡീഷനല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് വെങ്കഡേഷ് ആര്‍.ഹുലഗിയാണ് കസ്റ്റഡി നീട്ടിയത്.

ബംഗ്ലൂര്‍ സ്‌ഫോടനക്കേസിലെ മഅ്ദനിയടക്കമുള്ള 14 പ്രതികളെ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കോടതി വിസ്തരിച്ചത്. കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇന്ന് മഅദനിക്ക് കൈമാറി. കേസിലെ മഅദനിയല്ലാത്ത മറ്റു പ്രതികളുടെ ജുഡീഷ്യല്‍ കസ്റ്റഡി 25 ലേക്ക് നീട്ടിയിട്ടുണ്ട്.

മഅദനിയുടെ ജയില്‍ മുറി്ക്കുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറ നീക്കം ചെയ്യണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ജയിലിലെ സുരക്ഷാസംവിധാനങ്ങളെക്കുറിച്ച് നിര്‍ദേശം നല്‍കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

Advertisement