Categories

അറസ്റ്റിന് മുമ്പ് മഅദനി നടത്തിയ വാര്‍ത്താ സമ്മേളനം

ചൊ­വ്വാഴ്­ച ഉ­ച്ച­യോ­ടെ­യാ­ണ് അ­ബ്ദു­ന്നാ­സര്‍ മ­അ­ദ­നി­യെ ബാം­ഗ്ലൂര്‍ സ്‌­ഫോ­ട­ന­ക്കേ­സില്‍ കര്‍­ണാ­ടക പോ­ലീ­സ് അ­റ­സ്­റ്റ് ചെ­യ്­ത­ത്. കീ­ഴ­ട­ങ്ങാ­നാ­യി കോ­ട­തി­യി­ലേ­ക്ക് പു­റ­പ്പെ­ട്ട ഉ­ടന്‍ ത­ന്നെ പോ­ലീ­സ് മ­അദ­നി സ­ഞ്ച­രി­ച്ച വാഹ­നം ക­സ്­റ്റ­ഡി­യി­ലെ­ടു­ത്ത് അ­റ­സ്­റ്റ് രേ­ഖ­പ്പെ­ടു­ത്തു­ക­യാ­യി­രുന്നു. അ­റ­സ്റ്റി­ന് തൊ­ട്ടു മു­മ്പാ­യി മ­അദ­നി ന­ടത്തി­യ വാര്‍­ത്താ സ­മ്മേ­ള­ന­ത്തി­ന്റെ പൂര്‍­ണ രൂപം.

‘ബാം­ഗ്ലൂര്‍ സ്‌­ഫോ­ട­ന­ക്കേ­സ്് കര്‍­ണാ­ടക പോ­ലീ­സ് കെ­ട്ടി­ച്ച­മ­ച്ച­താണ്. എ­ന്നാല്‍ കോ­ട­തി­യെ മാ­നി­ക്കു­ന്ന­യാള്‍ എ­ന്ന നി­ല­യില്‍ മ­ധ്യാ­ഹ്ന­ന­മ­സ്­കാ­ര­ത്തി­നു­ശേ­ഷം താന്‍ കോ­ട­തി­യില്‍ കീ­ഴ­ട­ങ്ങും. ബാം­ഗ്ലൂ­രില്‍ പോ­യാല്‍ തി­രിച്ചു വ­രു­മെ­ന്ന പ്ര­തീ­ക്ഷ­യോ­ടെ­യല്ല താന്‍ പോ­കു­ന്നത്. അ­ങ്ങ­നെ വി­ടാ­നു­ള്ള ഉ­ദ്ദേ­ശ­ത്തോ­ടെ­യല്ല അ­വര്‍ എ­ന്നെ കൊണ്ടു­പോ­കു­ന്നത്. അ­ങ്ങി­നെ­യാ­യി­രു­ന്നെ­ങ്കില്‍ കു­ടു­ക്കു­കള്‍ ഇ­ത്ര­യും കൃ­ത്യ­മാ­വു­മാ­യി­രു­ന്നില്ല. കോ­ട­തി­യെ ബ­ഹു­മാ­ന­മു­ള്ളതു­കൊ­ണ്ടാ­ണ് താന്‍ കീ­ഴ­ട­ങ്ങു­ന്ന­ത്. നാ­ടി­ന്റെ സു­ര­ക്ഷ­യ്­ക്ക് ഭം­ഗം വ­രു­ത്തു­ന്ന ഒ­രു­കാ­ര്യവും പി ഡി പി പ്ര­വര്‍ത്ത­കരോ ത­ന്നെ പി­ന്തു­ണ­ക്കുന്ന­വരോ ചെ­യ്യ­രുത്.

എല്ലാ­വ­രോടും ത­നി­ക്ക് ക­ട­പ്പാ­ടുണ്ട്. ജ­സ്റ്റി­സ് വി ആര്‍ കൃ­ഷ്­ണ­യ്യര്‍ മു­തല്‍ ഇ­വിട­ത്തെ തെ­ങ്ങു­ക­യ­റ്റ­ത്തൊ­ഴി­ലാ­ളി വ­രെ ത­നി­ക്ക് പിന്തു­ണ ത­ന്നി­ട്ടുണ്ട്. എല്ലാ­വരും ത­നി­ക്ക് വേ­ണ്ടി പ്രാര്‍­ത്ഥി­ക്ക­ണ­ം.

ബാം­ഗ്ലൂര്‍ സ്‌­ഫോ­ട­ന­ക്കേ­സില്‍ ത­നി­ക്ക് യാ­തൊ­രു പ­ങ്കു­മില്ല. രാ­ഷ്ട്രീ­യ ഗൂഢാ­ലോ­ച­ന­യു­ടെ ഭാ­ഗ­­മാ­യാ­ണ് ത­ന്നെ പ്ര­തി­യാ­ക്കി­യത്. സം­ഭ­വ­ത്തി­ന് മു­മ്പോ അ­തി­ന് ശേ­ഷമോ എ­ന്നോ­ട് ആരും ഈ സ്‌­ഫോ­ട­ന­ത്തെ­ക്കു­റി­ച്ച് സം­സാ­രി­ച്ചി­ട്ടില്ല. ഈ വി­ഷ­യവും ഞാ­നു­മാ­യി ഒ­രു ബ­ന്ധ­വു­മില്ല. അതു­കൊ­ണ്ട് ത­ന്നെ സ്‌­ഫോ­ട­ന­ത്തി­ന്റെ തീയ­തി പോലും എ­നി­ക്കോര്‍­മ്മ­യില്ല.

ക­ഴി­ഞ്ഞ ദിവ­സം ടൈംസ് നൗ ചാ­നല്‍ ചര്‍­ച്ച­യില്‍ പ­ങ്കെ­ടു­ത്ത ആ­രെയും സം­സാ­രി­ക്കാന്‍ വി­ടാ­തെ അ­വ­താ­ര­കന്‍ തന്നെ ‘ഭീ­ക­ര­വാ­ദി’യെ­ന്ന് ചി­ത്രീ­ക­രി­ച്ച് സം­സാ­രി­ക്കു­ക­യാ­യി­രുന്നു. അ­ത് ചി­ല­രു­ടെ വി­കാ­ര­മാ­ണ്.

ദൈ­വം ക­ഴി­ഞ്ഞാല്‍ ഞാ­നേ­റ്റവും കൂ­ടു­തല്‍ വി­ശ്വ­സി­ച്ചി­ട്ടുള്ള­ത് കോ­ട­തി­യെ­യാണ്. കോ­ട­തി­യെ ബ­ഹു­മാ­നി­ക്കു­ക­യാ­ണ് എ­ന്റെയും എ­ന്റെ പ്ര­സ്ഥാ­ന­ത്തി­ന്റെയും രീതി. കര്‍­ണാ­ടക കോട­തി പു­റ­പ്പെ­ടു­വി­ച്ച വാ­റ­ണ്ട് ഇ­ന്നു­വ­രെ എ­ന്റെ ക­യ്യില്‍ കി­ട്ടി­യി­ട്ടില്ല. പ­ത്ര­ങ്ങ­ളി­ലൂ­ടെ­യാ­ണ് ഞാ­നി­ക്കാര്യം അ­റി­ഞ്ഞത്. ഞാന്‍ കു­റ്റ­വാ­ളി­യ­ല്ലെ­ന്ന് പറ­ഞ്ഞ് കോ­ട­തി­ക്കെ­തി­രെ നീ­ങ്ങു­ക­യല്ല ഞാന്‍ ചെ­യ്­തത്. ഒ­രു പൗ­രന്‍ നി­യ­മ­പ­ര­മാ­യി എ­ങ്ങി­നെ പെ­രു­മാറുമോ അ­ങ്ങി­നെ­യാ­ണ് ഞാന്‍ ചെ­യ്­തത്. പ്ര­ഗല്‍­ഭരാ­യ അ­ഭി­ഭാ­ഷക­രെ വെ­ച്ച് സു­പ്രീം കോ­ട­തി­യില്‍ ജാ­മ്യാ­പേ­ക്ഷ നല്‍­കു­ക­യാ­ണ് ചെ­യ്­തത്. അ­പ്പോ­ഴാ­ണ് കര്‍­ണാ­ടക പോ­ലീ­സ് വ­ന്നത്. അ­റ­സ്­റ്റു­ണ്ടാ­വു­ക­യാ­ണെ­ങ്കില്‍ മ­രു­ന്ന് പെ­ട്ടി­യട­ക്കം എല്ലാ വ­സ്­തു­ക്കളും ത­യ്യാ­റാ­ക്കി വെ­ച്ചാ­ണ് ഞാന്‍ ഇ­രി­ക്കു­ന്ന­ത്.

കേ­സില്‍ ആ­സൂ­ത്രി­ത­മാ­യി കു­ടു­ക്കി­യി­രി­ക്കു­ക­യാ­ണെ­ന്ന് ബോ­ധ്യ­മുള്ള­ത് കൊ­ണ്ടാ­ണ് നേ­രി­ട്ട് പോ­യി കീ­ഴ­ട­ങ്ങാ­തെ നി­യ­മ­ത്തി­ന്റെ വ­ഴി തേ­ടി­യ­ത്. എ­ന്നെ വേ­രോ­ടെ പി­ഴു­തെ­റി­യാ­ന്‍ പ­ല ഏ­ജന്‍­സി­ക­ളു­ടെയും സ­ഹാ­യ­ത്തോ­ടെ കര്‍­ണാ­ട­ക സര്‍­ക്കാര്‍ എ­ന്നെ കു­ടു­ക്കി­യ­താ­ണ്. അതു­കൊ­ണ്ടാ­ണ് അ­വര്‍­ക്ക് ഞാന്‍ ത­ല­വെ­ച്ച് കൊ­ടു­ക്കാ­തി­രു­ന്നത്. രാ­ജ്യ­ത്ത് ഏ­തൊ­രു പൗ­ര­നെ­യും ചെ­യ്യാ­ത്ത കു­റ്റ­ത്തിന് ഏ­ത് സ­മ­യത്തും എ­വിട­വെ വെച്ചും എ­ങ്ങി­നെ­യും കു­ടു­ക്കാ­മെ­ന്ന­ ന­മ്മു­ടെ നിയമ വ്യ­വ­സ്ഥി­തി­യി­ലെ വൈ­ക­ല്യ­ങ്ങള്‍ പ­രി­ഹ­രി­ക്ക­പ്പെ­ടേ­ണ്ട­തു­ണ്ട്.

തി­രി­ച്ചു­വ­രു­മെ­ന്ന പ്ര­തീ­ക്ഷ­യോ­ടെ­യല്ല ഞാന്‍ പോ­കു­ന്നത്. അ­ങ്ങി­നെ­യു­ള്ള ഉ­ദ്ദേ­ശ­ത്തോ­ടെ­യല്ല അ­വര്‍ എ­ന്നെ കൃ­ത്യ­മാ­യി കു­ടു­ക്കി­യി­രി­ക്കു­ന്നത്. ഇ­നി എ­ന്നെ ഏ­ത് ഭീ­ക­ര കേ­സു­ക­ളിലും പ്ര­തി ചേര്‍­ക്കാന്‍ സാ­ധ്യ­ത­യുണ്ട്. മുംബൈ ഭീ­ക­രാ­ക്ര­മ­ണ­ക്കേ­സിലും അ­വ­സാ­ന­മാ­യി വേള്‍­ഡ് ട്രേ­ഡ് സെന്റര്‍ ത­കര്‍­ത്ത സം­ഭ­വ­ത്തിലും ഞാന്‍ പ്ര­തി­യാ­ണെ­ന്ന വാര്‍­ത്ത­കള്‍ വ­ന്നേ­ക്കാം.

അ­റ­സ്­റ്റ് സം­ഭവ­ത്തെ അ­വ­ധാന­ത­യോ­ടെ കൈ­കാര്യം ചെയ്­ത സംസ്ഥാ­ന സര്‍­ക്കാര്‍ ന­ട­പ­ടി­കള്‍ പ്ര­ശം­സ­നീ­യ­മാണ്. ഇ­തി­ന്റെ പേ­രില്‍ അന്‍­വാ­റു­ശ്ശേ­രി അ­നാ­ഥ­മാ­ക­രുത്. അന്‍­വാ­റു­ശ്ശേ­രി അനാ­ഥാലയം കേര­ള സ­മൂഹം ഏ­റ്റെ­ടു­ക്ക­ണം.

ആ­ശു­പ­ത്രി­യില്‍ പോ­കാ­തി­രുന്ന­ത് അ­ത് അ­റ­സ്­റ്റില്‍ നി­ന്ന് ര­ക്ഷ­പ്പെ­ടാ­നു­ള­ള നാ­ട­ക­മാ­യി ചി­ത്രീ­ക­രി­ക്ക­പ്പെ­ടു­മെന്ന­ത് കൊ­ണ്ടാ­ണ്. ഈ സം­ഭ­വ­ം കേ­ര­ള സ­മൂഹ­ത്തെ ര­ണ്ടാ­ക്കി മു­റി­ക്ക­രു­ത്. ഇ­തൊ­രു ഹി­ന്ദു മു­സ് ലിം പ്ര­ശ്‌­ന­മല്ല. നി­രവ­ധി ഹി­ന്ദു സ­ഹോ­ദ­രന്‍­മാര്‍ എ­ന്നെ നേ­രി­ട്ട് കണ്ടും ഫോ­ണില്‍ വി­ളിച്ചും പി­ന്തു­ണ അ­റി­യി­ച്ചി­ട്ടു­ണ്ട്.

7 Responses to “അറസ്റ്റിന് മുമ്പ് മഅദനി നടത്തിയ വാര്‍ത്താ സമ്മേളനം”

 1. [email protected]

  No Indian will pray for a terrorist……

 2. another Pure Indian

  if he is a terrorist… then wot you will call bal thakkere… and wot you will call narendra modi…. Rajyathinte samadanam thakarkkunnavarokke terroristikul anu…. avarkkillatha oru niyamavum madanikkum badakamavan padillayiunnu….

 3. anoob k c

  ഞാന്‍ വിശ്വസിക്കുന്നു… മദനി ഇപ്പോള്‍ ഒരു തീവ്രവാദിയല്ല…..

 4. mujeebpalappetty

  മദനിയെ ബങ്കലൂര്‍ സ്ഫോടന കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിനു പിന്നില്‍ ബിജെപി സര്‍ക്കാര്‍ ആണു എന്ന കാര്യത്തില്‍ സംശയിക്കേണ്ടതായിവരുന്നു . അവിടെ നടക്കുന്ന ന്യൂനപക്ഷവേട്ടയില്‍ ശ്രീരാം സേനയേയൊ മറ്റുസഘ്പരിവാര്‍ സഘടയുടെ പേരിലോ ഒരു കേസു പോലും ചാര്‍ജ് ചെയ്യാത്ത യെദിയൂരപ്പയും ഗുജറാത്തില്‍ നിയമങ്ങളെ കാറ്റില്‍ പറത്തി ഭരണകൂട ഭീകരത സൃഷ്ട്ടിച്ച മോഡിയുടെ സര്‍കാറും മുമ്പ് ഭരിച്ചിരുന്ന രാജസ്ഥാന്‍ ബിജെപി സര്‍ക്കാറുകളും പിന്തുടര്‍ന്നു വരുന്ന ന്യൂനപക്ഷ വേട്ടയായിരുന്നു അതുകൊണ്ട് ബിജെപി ഭരിക്കുന്ന ഒരു സംസ്ഥാനം എന്ന നിലക്കു മാ്‌ദനിയെ പ്രതിചേര്‍ക്കപ്പെട്ടതാണു എന്നു ആര്‍ക്കും തോന്നി പോകും അതില്‍ കുറ്റപ്പെടുത്താന്‍ കഴിയില്ല ..!ഈ കേസില്‍ കുറ്റം ആരോപിച്ചതിനു ശേഷം പല കോടതിയേയും സമീപിച്ചെങ്കിലും ജാമ്യം കിട്ടാതെ വന്നതിനുശേഷം അറസ്റ്റു നീട്ടി കൊണ്ടു പോയി അവസാനം നോമ്പു ദിവസം ആയപ്പോള്‍ അറസ്റ്റു വാറണ്ടുമായി വന്നതിനു പിന്നില്‍ മുസ്ലീം ജനവിഭാഗത്തിന്റെ മനസു വേദനിപ്പിക്കുക ഇതിന്റെ പേരില്‍ അക്രമ സംഭവം ഉണ്ടായാല്‍ അതിലൂടെ ബിജെപിക്കു മുതലെടുക്കാം ഒരു എക്കൌണ്ട് തുറക്കാം ഇതാണു അവരുടെ ലക്ഷ്യം ഇതു തിരിച്ചറിഞ്ഞ കേരള സര്‍ക്കാര്‍ സമചിത്തതയോടുകൂടി കൈകാര്യം ചെയ്തു ഒരു വര്‍ഗീയ കക്ഷികള്‍ക്കും മുതലെടുക്കാന്‍ അവസരം സൃഷ്‌ട്ടിക്കാതെ ക്രമസമാദാനം തകര്‍ക്കാതെ ഭംഗിയായി ഇടപ്പെട്ട വിഎസ്‌ സര്‍ക്കാറിനെ അഭിനന്ദിക്കുകയാണു വേണ്ടതു .. ഒരു മസ്ജിദും അനാഥാലയവും സ്ഥിതിചെയ്യുന്ന അന്‍വാര്‍ശ്ശേരിയില്‍ ഈ നോമ്പുകാലത്തു ഒരു ബലപ്രയോഗം നടത്തിയിരുന്നെങ്കില്‍ ഇവടെ എന്‍ഡിഎഫ്‌ പോലുള്ള സഘടനകള്‍ രംഗത്തു വരുമായിരുന്നു അവര്‍ക്കു ഇതിലൂടെ മുതലെടുക്കാന്‍ കഴിയുമായിരുന്നു .കോണ്ഗ്രസ്സും ലീഗും മൌനം പാലിച്ചതു ഇങ്ങനെ ഒരു നടപടിയെടുക്കുകയാണങ്കില്‍ അവരും കലക്കവെള്ളത്തില്‍ മീന്‍പിടിക്കുമായിരുന്നു ..കര്‍ണാടക പോലീസ്നു കേരള പോലീസ് പിടിച്ചു കൊടുത്തിരുന്നുവെങ്കില്‍ മദനിയെ പിടിച്ചു കൊടുത്തു എന്ന പഴിയും കേള്‍ക്കാമായിരുന്നു അതിനാണു കര്‍ണാടക സംസ്ഥാനത്തു നടന്ന കേസാണു അവര്‍ക്കു വേണമെങ്കില്‍ അറസ്റ്റു ചെയ്തു കൊണ്ടുപോകാം അതിനു വേണ്ട സൌകര്യം ചെയ്തുകൊടുക്കാം എല്ലാതെ കേരള പോലീസ് അറസ്റ്റു ചെയ്തു തരില്ല എന്ന നിലപാടു സ്വീകരിച്ചതു.. ഇവടെ കര്‍ണാടക സര്‍ക്കാര്‍ കേരള സര്‍ക്കാര്‍ പിടിച്ചു കൈമാറിതരട്ടെ എന്ന നിലപ്പാടു സ്വീകരിച്ചതു ഇടതു പക്ഷത്തിനു മുസ്ലീം ന്യൂനപക്ഷങ്ങളുടെ ഇടയിലുള്ള സ്വീകാര്യത തകര്‍ക്കുക എന്ന ഗൂഡ ലക്ഷ്യമായിരുന്നു..മഞ്ചേശ്വരം എംഎല്‍എ സി എച്ച് കുഞ്ഞമ്പുവിന്റെ മകള്‍ ബസില്‍ മറ്റൊരു സീറ്റിലിരുന്ന യുവാവുമായി സംസാരിച്ചതിന്റെ പേരില്‍ ഇരുവരെയും മംഗളൂരുവിലെ ഒരു ഉള്‍ഗ്രാമത്തില്‍ ബലാല്‍ക്കാരമായി കൊണ്ടുപോയി മര്‍ദിച്ചത് ലോകം മുഴുവന്‍ അറിഞ്ഞ സംഭവമാണ്.സഘ്പരിവാറിനു ശത്രുതയുള്ളതു മാര്ക്‌സിസ്റ്റ് പാര്‍ട്ടിയോടു മാത്രമാണു അതുകൊണ്ടു പാര്‍ട്ടിക്കു കേരളത്തിലുള്ള ശക്തി കുറക്കുക എങ്കില്‍ മാത്രമേ ബിജെപിക്കു ഒരു എക്കൌണ്ട് തുറക്കാന്‍ കഴിയൂ അതിനായി എന്തു ഹീന മാര്‍ഗവും സ്വീകരിക്കും .വടകരയിലും ബേപ്പൂരും കോലീബി പോലുള്ള കൂട്ടുകെട്ടു തകര്‍ത്തതും ഈ മാര്ക്‌സിസ്റ്റ് പാര്‍ട്ടി ഉള്ളതു കൊണ്ടാണു എന്ന തിരിച്ചറിവു അവര്‍ക്കു ഉണ്ട്

 5. PULLARA

  Delhi Imam, Yogi , Thyagi arrest warrant ullavar orupadu per ippozhum purathundu. Kerala Govt edutha nilapadu sari yayirunnu. Ma’dani kku neethi nishedhikkappettitundu. Adheyhathinte aadyakaala prasngangal apakadakaramayirunnu ennathu marannalla ente abhiprayam. ALYSA MINKUM RAJULUN RASHEED Pinne Media Madhani vishayam aghoshicu… aghoshikkunnu

 6. Safeera Madathilakath

  Actually, we don’t know his participation in this blasting.but gvt play as a cat.

 7. Rafeeq Rasheed

  മദനി അല്ല സുഹുര്‍ത്തുക്കളെ മഅദനി എന്ന് തിരുത്തുക..

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.