കൊല്ലം: ഏറ്റവും അടുത്ത ദിവസം ഏതെങ്കിലും കോടതിയില്‍ കീഴടങ്ങുമെന്ന് അബ്ദുള്‍ നാസര്‍ മഅദനി. ശാരീരികമായ കാരണങ്ങളാലാണ് അടുത്ത ദിവസം കോടതിയില്‍ കീഴടങ്ങുന്നത്. നിയമം നിയമത്തിന്റെ വഴിയെ പോവുമെന്ന ചിലരുടെ പ്രസ്താവനകളില്‍ പ്രതീക്ഷയില്ലെന്ന് മഅദനി വ്യക്തമാക്കി.ബാംഗ്ലൂര്‍ സ്‌ഫോടനവുമായി തനിക്ക് യാതൊരു ബന്ധവുമില്ല.

തടിയന്റെയവിടെ നസീര്‍ തന്നെ ഫോണില്‍ വിളിച്ചിട്ടില്ലെന്നും സ്‌ഫോടനത്തെക്കുറിച്ച് തനിക്ക് യാതൊന്നും അറിയില്ലെന്നും അബ്ദുന്നാസര്‍ മഅദനി ഖുറാന്‍ തൊട്ടു സത്യം ചെയ്തു. നിയമത്തിന്റെ ന്യൂനതകള്‍ കാരണമാണ് കോയമ്പത്തുര്‍ കേസില്‍ താന്‍ ജയിലില്‍ അടക്കപ്പെട്ടത്.

താന്‍ നിരപരാധിയാണെന്നും അത് എല്ലാവരോടും വ്യക്തമാക്കാനാണ് താന്‍ വാര്‍ത്താസമ്മേളനത്തില്‍ കാര്യങ്ങള്‍ പറഞ്ഞത്. തൊട്ടടുതത് കോടതിയില്‍ അടുത്ത ദിവസം തന്നെ കീഴടങ്ങാനാണ് തന്റെ തീരുമാനം. അന്‍വാര്‍ശ്ശേരി അടച്ചു പൂട്ടാന്‍ ആസൂത്രിത നീക്കം നടക്കുന്നുവെന്നും. ഇത്രയൊന്നും കോലാഹലങ്ങള്‍ ഉണ്ടാക്കേണ്ടതില്ല. നാട്ടില്‍ സമാധാനം നഷ്ടപ്പെട്ടാതിരിക്കാന്‍ വേണ്ടിയാണ് താന്‍ കീഴടങ്ങുന്നു. കീഴടങ്ങല്‍ വയ്ക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍മൂലമാണ്. അതിനുള്ളില്‍ അന്‍വാര്‍ശ്ശേരിയില്‍ നിന്നും അറ്‌സറ്റുണ്ടായലും പ്രതിഷേധിക്കില്ല.  അറസ്റ്റു ചെയ്‌തേ അടങ്ങു എന്നാണെങ്കില്‍ അങ്ങിനെയാവട്ടെ. അറസ്റ്റ് ഒഴിവാക്കുന്നത് പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍.

ഇത്തരം ഗൂഢമായ നീക്കങ്ങള്‍ പോലിസ് നടത്തുന്നത് രാജ്യത്തിന്റെ സമാധനം നഷ്ടപ്പെടുത്തുമെന്നാണ് തനിക്കു പറയാനുള്ളതെന്നും ്്മഅദനി വ്യക്തമാക്കി.  സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ചില പോലിസ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുണ്ട്. അതിന്റെ ഭാഗമായിട്ടായിരിക്കാം അന്‍വാര്‍ശ്ശേരിയില്‍ പോലിസ് ബാഗ് കൊണ്ടു വച്ചത്. അത് മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ പരിശോധിക്കണം.

ഇവിടെ നില്‍ക്കുന് ആര്‍ക്കെങ്കിലും എന്തെങ്കിലും സംശയിക്കുന്നെങ്കില്‍ നിങ്ങള്‍ക്ക് അന്‍വാര്‍ശ്ശേരിയില്‍ പരിശോധന നടത്താമെന്ന് മഅദനി.  നോമ്പെടുത്ത കുട്ടികള്‍ക്കുള്ള ഭക്ഷണസാധനങ്ങള്‍ പോലും പോലിസ് പിടിച്ചു വയ്ക്കുന്നത് എന്തിനാണ് എന്നാണ് മനസിലാക്കാത്തത്. ഇത് എന്നെ കര്‍ണാടകയിലെ കേസിലേക്കു മാത്രമല്ല മറ്റു പല കേസുകളിലേക്കും എന്ന വലിച്ചിഴക്കാനാണ് കൊണ്ടു പേകുന്നത്. നീണ്ട പീഡന പരമ്പരയിലേക്കാണ് തന്നെ കൊണ്ടു പോകുന്നതെന്ന കേരളം മനസിലാക്കണം. നെഞ്ചത്ത് വെടിയേറ്റു മരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പിന്നെ കര്‍ണാടകയില്‍ എത്തില്ലെന്ന നല്ല ബോധ്യമുണ്ട്.