കൊല്ലം: ബാംഗ്ലൂര്‍ കോടതിയില്‍ നിന്ന് തനിക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്ന് പി ഡി പി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി. വിധി എന്തായാലും അംഗീകരിക്കാന്‍ തയ്യാറാണെന്നും പ്രവര്‍ത്തകര്‍ നിയന്ത്രണം വിടരുതെന്നും മഅദനി പറഞ്ഞു.

ജുമാ നമസ്‌കാരത്തിനുശേഷം നടന്ന പ്രഭാഷണത്തിലാണ് മഅദനി ഇങ്ങനെ അഭിപ്രായപ്പെട്ടത്. അതിനിടെ ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിലെ 31 ാം പ്രതിയായ മഅദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബാംഗ്ലൂര്‍ അതിവേഗ കോടതി വൈകീട്ട് 3 ന് പരിഗണിക്കും. സ്‌ഫോടനവുമായി ബന്ധപ്പെട്ട് മഅദനിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യേണ്ടത് അത്യാവശ്യമാണെന്ന് പ്രോസിക്യൂഷന്‍ ഇതിനകം തന്നെ കോടതിയെ അറിയിച്ചിട്ടുണ്ട്.