എഡിറ്റര്‍
എഡിറ്റര്‍
മഅ്ദനി ജാമ്യം നീട്ടിക്കിട്ടുന്നത് സുപ്രീം കോടതിയെ സമീപിച്ചു
എഡിറ്റര്‍
Friday 8th August 2014 12:47pm

madani1 ബംഗളൂരു: ബംഗളൂരു സ്‌ഫോടന കേസില്‍ ജാമ്യത്തില്‍ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനി തുടര്‍ ചികിത്സയ്ക്കായി ജാമ്യം നീട്ടിക്കിട്ടുന്നതിന് സുപ്രീം കോടതിയെ സമീപിച്ചു. ഈദ് നമസ്‌കാരത്തിന് അനുമതി നിഷേധിച്ചതും  മഅ്ദനി  കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

തന്റെ ആരോഗ്യനില സംബന്ധിച്ചുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടിനൊപ്പമാണ് മഅ്ദനി അപേക്ഷ നല്‍കിയിയത്. ജാമ്യത്തില്‍ കഴിയവേ കോടതി നിര്‍ദ്ദേശിച്ച നിബന്ധനകള്‍ പാലിച്ചിട്ടുണ്ടെന്നും മഅ്ദനി ബോധിപ്പിച്ചു.

നമസ്‌കാരത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കാത്ത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്ന് മഅ്ദനി ആരോപിച്ചിരുന്നു.   സൗഖ്യ ആശുപത്രിയില്‍ നിന്നും പുറത്തുപോകരുതെന്ന് സുപ്രീം കോടതി പറഞ്ഞിട്ടില്ലെന്നും  കോടതിയില്‍ പരാതി ബോധിപ്പിക്കുമെന്നും മഅ്ദനി പറഞ്ഞിരുന്നു.

കാഴ്ചശക്തി കുറഞ്ഞതിനാല്‍ സ്വന്തം നിലയ്ക്ക് ചികിത്സ തേടാന്‍ അനുവദിക്കണമെന്ന മദനിയുടെ ആവശ്യം പരിഗണിച്ചായിരുന്നു ഉപാധികളോടെ മഅ്ദനിക്ക് സുപ്രീം കോടതി ഒരു മാസത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്. ജാമ്യം ഈ മാസം 11നാണ് അവസാനിക്കുക.

Advertisement