Categories

മഅദ­നി­ക്ക് പ്രാര്‍­ഥ­നക്കും മറ്റും സൗ­കര്യം ല­ഭി­ക്കുന്നു: അ­ഭി­ഭാ­ഷ­കര്‍

ബാം­ഗ്ലൂര്‍: ബാം­ഗ്ലൂര്‍ സ്‌­ഫോ­ട­ന­ക്കേ­സില്‍ കര്‍­ണാടക പോ­ലീ­സ് ക­സ്­റ്റ­ഡി­യില്‍ ക­ഴി­യു­ന്ന അൂ്­ദു­ന്നാ­സര്‍ മ­അ­ദ­നി­ക്ക് പ്രാ­ര്‍ഥ­നക്കും മ­റ്റും പോ­ലീ­സ് സ­ഹാ­യം ചെ­യ്യു­ന്നു­ണ്ടെ­ന്ന് മ­അ­ദ­നി­യു­ടെ അ­ഭി­ഭാ­ഷ­കര്‍. മഅദനിയെ അദ്ദേഹത്തിന്റെ അഭിഭാഷകര്‍ സന്ദര്‍ശിച്ചു.

കോയമ്പത്തൂര്‍ കേസില്‍ മഅദനിക്കു വേണ്ടി ഹാജരായ അഡ്വ. അക്ബര്‍ അലി,കരുനാഗപ്പള്ളിയിലെ അഭിഭാഷകന്‍ രാജീവ് എന്നിവരാണ് മഅദനിയെ സന്ദര്‍ശി­ച്ചത്. ഇവര്‍ നാല് മണിക്കൂറോളം മടവാളയിലെ പോലിസ് ക്യാംപില്‍ മഅദനിയുമായി സംസാരി­ച്ചു. മ­അ­ദ­നി­ക്ക് വേണ്ടി രണ്ട് പോലിസുകാരെ സഹാ­യികളായി നിയോ­ഗി­ച്ചി­ട്ടുണ്ട്. അതേസമയം തിങ്കളാഴ്ച ബാംഗ്ലൂര്‍ സെഷന്‍സ് കോടതിയില്‍ മഅദനിക്കു വേണ്ടി ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്ന് പി ഡി പി ലീഗല്‍ സെല്‍ ചെയര്‍മാന്‍ സി കെ അബ്ദുള്‍ അസീസ് അറിയിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.