ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിലെ 31 ാം പ്രതി പി ഡി പി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി ഇന്ന് കര്‍ണാടക ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. നേരത്തേ മഅദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബാംഗ്ലൂരിലെ അതിവേഗ കോടതി തള്ളിയിരുന്നു.

ക്രിമിനല്‍ പെറ്റീഷനുകള്‍ പരിഗണിക്കുന്ന സിംഗിള്‍ ബെഞ്ച് മുമ്പാകെയാണ് മഅദനി ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. അതിനിടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ ബാംഗ്ലൂര്‍ പോലീസ് മഅദനിയെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. അവശ്യമായ സമയത്ത് മഅദനിയുടെ അറസ്റ്റ് ഉണ്ടാകുമെന്ന് ബാംഗ്ലൂര്‍ പോലീസ് കമ്മീഷണര്‍ ശങ്കര്‍ ബദരി വ്യക്തമാക്കിട്ടുണ്ട്.