എഡിറ്റര്‍
എഡിറ്റര്‍
വിദഗ്ധ ചികിത്സ നിഷേധിച്ചു: കര്‍ണാടകത്തിനെതിരെ മഅദ്‌നി സുപ്രീം കോടതിയിലേക്ക്
എഡിറ്റര്‍
Sunday 19th January 2014 11:26am

abdul-nasar-madani

കര്‍ണാടക: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി വീണ്ടും സുപ്രീം കോടതിയിലേക്ക്.

കര്‍ണാടക സര്‍ക്കാര്‍ തനിക്ക് വിദഗ്ധ ചികിത്സ നിഷേധിച്ചെന്നും സുപ്രീം കോടതി വിധിയെ പോലും വെല്ലുവിളിക്കുന്നതാണ് സര്‍ക്കാരിന്റെ നടപടിയെന്നും കാണിച്ചാണ് സുപ്രീം കോടതിയെ സമീപിക്കുന്നത്.

മഅദനിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നും മഅദനി ആവശ്യപ്പെടുന്ന ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിക്കണമെന്നും സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

ഇതുപ്രകാരം ജയിലില്‍ നിന്നും ആശുപത്രയിലേക്ക് മാറ്റിയ മഅദനിയെ രണ്ട് ദിവസത്തിന് ശേഷം ഡിസ്ചാര്‍ജ് ചെയ്യുകയും പിന്നീട് വീണ്ടും ജയിലിലേക്ക് തന്നെ കൊണ്ടുവരികയുമായിരുന്നു.

എന്നാല്‍ ആശുപത്രിയില്‍ വെച്ച് നടത്തിയ പരിശോധനയില്‍ മഅദനിക്ക് വിദഗ്ധ ചികിത്സ ആവശ്യമാണെന്ന റിപ്പോര്‍ട്ടായിരുന്നു വന്നത്. എന്നാല്‍ അതിന് സര്‍ക്കാര്‍ തയ്യാറായില്ലെന്ന് മഅദനി പരാതിയില്‍ പറയുന്നു.

വിദഗ്ധ ചികിത്സ വേണമെന്ന ആശുപത്രി അധികൃതരുടെ റിപ്പോര്‍ട്ടും പരാതിക്കൊപ്പം ബോധിപ്പിക്കും. മഅദനിക്ക് വേണ്ടി പ്രശാന്ത് ഭൂഷനാണ് കോടതിയില്‍ ഹാജരാവുക.

Advertisement