എഡിറ്റര്‍
എഡിറ്റര്‍
മഅദനിയെ മണിപ്പാല്‍ മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജു ചെയ്തു
എഡിറ്റര്‍
Tuesday 22nd January 2013 4:13pm

ബാംഗളൂര്‍: പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയെ മണിപ്പാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും  ഡിസ്ചാര്‍ജ് ചെയ്തു.

ആരോഗ്യനില മോശമായതിലെ തുടര്‍ന്ന് കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പാണ് മഅദനിയെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Ads By Google

മഅദനിയുടെ ആരോഗ്യ നില ഇപ്പോള്‍ തൃപ്തികരമാണെന്നും വലിയതോതിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ അദ്ദേഹത്തെ അലട്ടുന്നില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

മഅദനി ഇപ്പോള്‍ നേരത്തെ ചികിത്സ തേടിയിരുന്ന ബാംഗ്ലൂര്‍ സൗഖ്യ ആശുപത്രിയിലാണ്.

കടുത്ത ശ്വാസതടസ്സത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളാവുകയും തുടര്‍ന്ന് അദ്ദേഹത്തെ മണിപ്പാലിലേക്ക് മാറ്റുകയുമായിരുന്നു. മണിപ്പാല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ ബാഗ്ലൂര്‍ ശാഖയിലേക്കായിരുന്നു അദ്ദേഹത്തെ മാറ്റിയത്. ഉടന്‍ തന്നെ വിദഗ്ദ ചികില്‍സക്ക് അദ്ദേഹത്തെ വിധേയനാക്കുകയും ചെയ്തു.

കണ്ണിന്റെ വിദഗ്ദ ചികില്‍സക്കു വേണ്ടി സൗഖ്യ ആശുപത്രിയില്‍നിന്ന് അഗര്‍വാള്‍ ആശുപത്രിയിലേക്ക് മഅദനിയെ മാറ്റാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. അതിനിടയിലാണ് ആരോഗ്യ സ്ഥിതി മോശമായത്. തുടര്‍ന്ന് അടിയന്തിരമായി മണിപ്പാല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

Advertisement