Categories

മഅദനിക്ക് ജാമ്യത്തിന് അര്‍ഹത: സുപ്രീം കോടതി

abdul nasar madani ന്യൂദല്‍ഹി: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന അബ്ദുന്നാസര്‍ മഅദനിക്ക് ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രീം കോടതി. മഅദനിയുടെ ആരോഗ്യ നില പരിഗണിച്ചാണിത്. ജാമ്യാപേക്ഷയില്‍ അടുത്ത ബുധനാഴ്ച തീരുമാനമെടുക്കുമെന്നും സുപ്രിംകോടതി ജസ്റ്റിസുമാരായ മാര്‍ക്കണ്ഡേയ കട്ജു, ഗ്യാന്‍ സുധ മിശ്ര എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ ജാമ്യാപേക്ഷയില്‍ എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സുപ്രിംകോടതി കര്‍ണാടക സര്‍ക്കാരിനോടു നിര്‍ദേശിച്ചിരുന്നു. ഹരജി പരിഗണിക്കവെ കാലില്ലാത്ത ഒരാളെ എന്തിനാണു ജയിലില്‍ വച്ചുകൊണ്ടിരിക്കുന്നതെന്നും കോടതി കര്‍ണ്ണാടക സര്‍ക്കാറിനോട് ചോദിച്ചിരുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ ശാന്തി ഭൂഷനാണ് മഅ്ദനിക്കു വേണ്ടി ഹാജരാവുന്നത്.

ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയാണ് മഅദനിയെ ജയിലിലടച്ചത്. കേസ് രാഷ്ട്രീയപ്രേരിതമാണെന്നും ആരോഗ്യനില മോശമായതിനാല്‍ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് മഅദനി സുപ്രിംകോടതിയെ സമീപിച്ചത്. ഫെബ്രുവരി 11ന് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു.

ബാംഗ്ലൂര്‍ സ്‌ഫോടനത്തില്‍ മാത്രമല്ല സൂറത്ത്, അഹമ്മദാബാദ് സ്‌ഫോടനങ്ങളിലും മഅദനിക്ക് പങ്കുണ്ടെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. അതുകൊണ്ട് ജാമ്യം അനുവദിക്കരുതെന്നും കര്‍ണ്ണാടക സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ നേരത്തെ കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ ഒമ്പത് വര്‍ഷം തടവില്‍ കഴിഞ്ഞ മഅദനിയെ കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയക്കുകയായിരുന്നുവെന്നും ബംഗ്ലൂര്‍ സ്‌ഫോടനക്കേസിലും ആദ്യത്തെയും രണ്ടാമത്തെയും കുറ്റപത്രത്തില്‍ മഅദനിയുടെ പേരില്ലായിരുന്നുവെന്നും മഅദനിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

മൂന്നാമത്തെ കുറ്റപത്രത്തിലാണ് അദ്ദേഹത്തിന്റെ പേര് എഴുതിച്ചേര്‍ത്തത്. കാല്‍ നഷ്ടപ്പെട്ട് വീല്‍ ചെയറിലാണ് ഇപ്പോള്‍ അദ്ദേഹം കഴിയുന്നത്. ഹൃദയ രോഗിയായി മഅദനിക്ക് ജാമ്യം അനുവദിക്കണമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയോട് അഭ്യര്‍ഥിച്ചു. വരുന്ന ചൊവ്വാഴ്ച എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി മഅദനിയുടെ അഭിഭാഷകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് പരിഗണിച്ച ശേഷം ബുധനാഴ്ച വിധിയുണ്ടാകും.

6 Responses to “മഅദനിക്ക് ജാമ്യത്തിന് അര്‍ഹത: സുപ്രീം കോടതി”

 1. Manoj

  കുറച്ചു കാലം കൂടി അവിടെ കിടതിയിരുന്നെങ്കില്‍ മറ്റുള്ളവര്‍ക്ക് സ്വസ്ഥമായി ജീവിക്കമാരുന്നു

 2. Mannoor K Viswambaran

  Rajyathe neethinyaya വ്യവസ്ഥകല്‍ വ്യക്തികളെ കൊലക്ക് കൊടുക്കനകരുത് ൯ വര്ഷം ജയിലില്‍ കിടന്നിട്ടു വെറുതെ വിട്ട മദനിക്ക് ഇതില്‍ കൂടുതല്‍ എന്ത് ശിക്ഷ നല്‍കാനാണ് ആ മനുഷ്യനെ സിഷ്ടകലമെങ്കിലും കുടുംബത്തോടൊപ്പം ജീവിക്കാന്‍ അനുവദിക്കുന്നതില്‍ എന്താണ് തെറ്റ്

 3. NADAPURAM CHAPPU

  ആയിരം കുഞ്ഞാലികുട്ടി മാര്‍ തള്ളി പറഞ്ഞാലും —-മലപുറം തങ്ങള്‍ കുഞ്ഞാലികുട്ടി യെ ഭയന്നു മിടതിരിന്നാലും, ———————————- ഐ –സീ –എസ്–അബ്ദുല്‍ നാസര്‍ മദനി ——-പുറത്തു വരും — മുസ്ലിം ലീഗ് നു മുംബ്ബില്‍ സഹായം ചോടികില്ല —– ഇത് ഇരുപത്തി നാലു കേരട്ടു മുസ്ലിം

 4. SUBASH KANNUR

  മനോജ്‌ — നിന്നെ പോലെ ഉള്ള ആണും പെണ്ണും കെട്ട മാനുഷര്‍ ഇന്നും കേരളത്തില്‍ ഉണ്ടടോ

 5. S. P. Navas

  മനോജിനെ പോലുള്ള ഹിജഡകല്‍ ഇപ്പോഴും ഉണ്ടെന്നുള്ള തെളിവാണ് ഈ കാണിച്ചത്‌.

 6. micku

  സത്യം എന്നായാലും പുറത്ത് വരും കയിന്ഹ തവണ പത്ത് വര്‍ഷര്‍ വേണ്ടിവന്നു ഇതില്‍ ചിലപ്പോള്‍ മരണത്തിന മുംബ്

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.