അന്‍വാര്‍ശേരി: അംഗരക്ഷകരെ തടഞ്ഞുവെച്ചതായി അബ്ദുള്‍ നാസര്‍ മഅദനിക്കെതിരേ പോലീസ് കേസെടുത്തു. തങ്ങളെ തടഞ്ഞു വെച്ചിരിക്കുകയായിരുന്നു എന്ന് അംഗരക്ഷകര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

മഅദനിക്ക് നല്‍കി വന്നിരുന്ന പോലീസ് സുരക്ഷ ആഭ്യന്തരവകുപ്പ് പിന്‍വലിച്ചതിനെ തുടര്‍ന്ന് അന്‍വാര്‍ശേരിയിലെ മതില്‍ ചാടി അംഗരക്ഷകരായ പോലീസുകാര്‍ പുറത്ത് വന്നിരുന്നു.