Categories

ചിന്നസ്വാമി സ്റ്റേ­ഡി­യ­ത്തിലെ സ്‌ഫോടനം: മ­അദനിക്കു പ­ങ്കെന്ന്

ബാംഗ­ളൂര്‍: ബാംഗളൂര്‍ ചിന്നസ്വാമി സ്റ്റേഡി­യത്തില്‍ ഉണ്ടായ ഇരട്ടസ്‌ഫോടനത്തിലും പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി­യ്­ക്കു പ­ങ്കു­ണ്ടെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി വി എസ് ആ­ചാ­ര്യ. ഇ­ക്കാര്യം ബാം­ഗ­ളൂ­രില്‍ ചോദ്യം ചെ­യ്യ­ലില്‍ മഅ­ദനി­ സ­മ്മ­തി­ച്ച­തായും അ­ദ്ദേ­ഹം അ­വ­കാ­ശ­പ്പെട്ടു. എ­ന്നാല്‍ പ­രാ­മര്‍­ശം വി­വാ­ദ­മാ­യ­പ്പോള്‍ മ­അദ­നി പ്ര­ത്യ­ക്ഷ­ത്തില്‍ കു­റ്റം സ­മ്മ­തി­ച്ച­താ­യി താന്‍ പ­റ­ഞ്ഞി­ട്ടി­ല്ലെ­ന്ന് വി എ­സ് ആ­ചാ­ര്യ പി­ന്നീ­ട് നി­ല­പാ­ട് മാ­റ്റി പ­റഞ്ഞു.

മഅദനിയുടെ അറിവോടെയാണ് സ്‌­ഫോടനമുണ്ടായ­തെ­ന്ന് ആ­രോ­പിച്ച കര്‍ണാടക ആഭ്യന്തരമ­ന്ത്രി പക്ഷെ തെളിവ് എ­ന്താണന്ന് വ്യക്ത­മാ­ക്കാന്‍ ത­യ്യാ­റാ­യില്ല. പ­ത്ര­സ­മ്മേ­ള­ന­ത്തി­ലാ­യി­രുന്നു വി എസ് ആ­ചാ­ര്യ­യു­ടെ പ­രാ­മര്‍­ശം.

2010 ഏപ്രില്‍ മാ­സത്തില്‍ ബാം­ഗ­ളൂ­രില്‍ ഐ പി എല്‍ മത്സരങ്ങള്‍­ക്കു തൊട്ട് മുമ്പാണ് സ്‌ഫോടന­മുണ്ടായത്. സ്‌­ഫോടനത്തില്‍ മൂന്ന് പോലീസുകാരുള്‍പ്പടെ എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും മൂന്ന് ബോംബുകള്‍ സ്‌­റ്റേഡിയം പരിസരത്തുനിന്ന് കണ്ടൈടുക്കുകയും ചെയ്തിരുന്നു.

ബാം­ഗളൂര്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് കര്‍ണാടക പോലീസിന്റെ കസ്റ്റഡി­യിലാ­യ മ­അ­ദ­നി­യെ തെ­ളി­വെ­ടു­പ്പി­നാ­യി ഭ­ട്­ക­ലി­ലേ­ക്ക് കൊ­ണ്ട് പോ­കും. കു­ട­കി­ലെ ചോദ്യം ചെ­യ്യ­ലില്‍ മ­അ­ദ­നി­യെ സാ­ക്ഷി­കള്‍­ക്ക് തി­രി­ച്ച­റി­യാ­നാ­യി­ട്ടി­ല്ലെ­ന്ന് സ­മ്മ­തി­ക്കാന്‍ ക­ഴി­ഞ്ഞ ദിവസം ബാംഗ­ളൂര്‍ പോ­ലീ­സ് ത­യ്യാ­റാ­യി­രു­ന്നില്ല.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.