Categories

മ­അ­ദ­നി­യു­ടെ മുന്‍­കൂര്‍ ജാ­മ്യാ­പേ­ക്ഷ തള്ളി

ബാം­ഗ്ലൂര്‍: ബാം­ഗ്ലൂര്‍ സ്‌­ഫോ­ട­ന­ക്കേ­സില്‍ പി ഡി പി ചെ­യര്‍­മാന്‍ അ­ബ്ദു­ന്നാ­സര്‍ മ­അദ­നി സ­മര്‍­പ്പി­ച്ച മുന്‍­കൂര്‍ ജാ­മ്യാ­പേ­ക്ഷ ബാം­ഗ്ലൂര്‍ അ­തിവേ­ഗ സെ­ഷന്‍­സ് കോട­തി ത­ള്ളി. ബാം­ഗ്ലൂര്‍ സ്‌­ഫോ­ട­ന­ക്കേ­സ് പ്ര­തി­ക­ളു­മാ­യി മ­അദ­നി ഫോ­ണില്‍ ബ­ന്ധ­പ്പെ­ട്ടു­വെ­ന്നും ത­ടി­യന്റവി­ട ന­സീ­റു­മാ­യി ഗൂര്‍­ഖില്‍ വെ­ച്ച് കൂ­ടി­ക്കാഴ്­ച ന­ട­ത്തി­യെ­ന്നു­മാ­ണ് മ­അ­ദ­നി­ക്കെ­തി­രെ­യു­ള്ള പ്രോ­സി­ക്യൂ­ഷന്‍ ആ­രോ­പണം. മ­അ­ദ­നി­ക്കെ­തി­രെ പ്ര­ഥ­മദൃഷ്ട്യാ കേ­സു­ണ്ടെ­ന്ന് കോട­തി ക­ണ്ടെ­ത്തി.

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരം കുറ്റം ചുമത്തപ്പെ­ട്ട മഅദനിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെ­ന്നാ­യി­രു­ന്നു പ്രോ­സി­ക്യൂ­ഷന്‍ ആ­രോ­പണം. നിരോധിത സംഘടനകളായ സിമി, ഇന്ത്യന്‍ മുജാഹിദീന്‍ എന്നിവയുടെ പ്രവര്‍ത്തകരുമായി സഹകരി­ച്ചെന്നും മഅദനിക്കെതിരെ കുറ്റം ചുമത്തി­യി­ട്ടുണ്ട്. പ്രത്യക്ഷത്തില്‍ ഇവരോട് സഹകരിക്കുകയും പരോക്ഷമായി സ്‌­ഫോടന ഗൂഢാലോചനയില്‍ പങ്കുചേര്‍ന്നുവെന്നുമാണ് ആരോപണം.

എന്നാല്‍, കോയമ്പത്തൂര്‍ ജയിലില്‍നിന്ന് മോചിതനായ ശേഷം മഅദനി കേരള പൊലീസിന്റെ സംരക്ഷണയിലാണെന്നും കേരളത്തിനകത്തും പുറത്തുമുള്ള യാത്രകള്‍ പൊലീസ് സംരക്ഷണത്തോടെയായിരുന്നുവെ­ന്നു­മാ­യി­രു­ന്നു മ­അ­ദ­നി­യു­ടെ അ­ഭി­ഭാ­ഷക­ന്റെ വാ­ദം. മ­അ­ദ­നി­ക്ക് വേ­ണ്ടി അഡ്വ. പി ഉ­സ്­മാ­നാ­ണ് കോ­ട­തി­യില്‍ ഹാ­ജ­രാ­യ­ത്.

2008 ജൂലായ് 25ന് നഗരത്തിലെ എട്ടിടങ്ങളിലുണ്ടായ ബോംബ്‌­സ്‌­ഫോടനങ്ങളില്‍ രണ്ടുപേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു. ബാംഗ്ലൂര്‍ സ്‌­ഫോടനവുമായി ബന്ധപ്പെട്ട് മടിവാള പോലീസ്‌­സ്‌റ്റേഷനില്‍ 483/08 െ്രെകം നമ്പറിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. സിറ്റി പോലീസ് കമ്മീഷണര്‍ ശങ്കര്‍ ബിദരിയുടെ മേല്‍നോട്ടത്തില്‍ സെന്‍ട്രല്‍ െ്രെകംബ്രാഞ്ചാണ് കേസ് അന്വേഷി­ച്ചത്.

One Response to “മ­അ­ദ­നി­യു­ടെ മുന്‍­കൂര്‍ ജാ­മ്യാ­പേ­ക്ഷ തള്ളി”

  1. sunny

    thank you..sooraj..for your flash…

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.