Administrator
Administrator
മഅദനി: പ്രോ­സി­ക്യൂ­ഷന്‍ കൂ­ടു­തല്‍ സമ­യം ചോ­ദി­ച്ചു
Administrator
Thursday 22nd July 2010 1:16pm


ബാം­ഗ്ലൂര്‍: ബാം­ഗ്ലൂര്‍ സ്‌­ഫോ­ട­ന­ക്കേ­സില്‍ അ­ബ്ദു­ന്നാ­സര്‍ മ­അദ­നി സ­മര്‍­പ്പി­ച്ച മുന്‍ കൂര്‍ ജാ­മ്യാ­പേ­ക്ഷ­യില്‍ എ­തിര്‍ സ­ത്യ­വാ­ങ്­മൂ­ലം നല്‍­കാന്‍ പ്രോ­സി­ക്യൂ­ഷന്‍ കൂ­ടു­തല്‍ സമ­യം ചോ­ദി­ച്ചു.

ബാംഗ്ലൂര്‍ സ്‌­ഫോടനക്കേസില്‍ 31ാം പ്രതിയായ മഅ­ദ­നി­യു­ടെ ജാ­മ്യാ­പേക്ഷ കര്‍ണാടക ഹൈക്കോട­തി­യാ­ണ് പ­രി­ഗ­ണി­ക്കു­ന്നത്. കഴിഞ്ഞ വ്യാഴാഴ്ച കേസ് പരിഗണിച്ചപ്പോള്‍ ഒരാഴ്ചക്കകം എതിര്‍വാദം അറിയിക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വിജയകുമാറിന് ജസ്റ്റിസ് എന്‍. ആനന്ദ് നിര്‍ദേശം നല്‍കിയിരുന്നു.

ബാംഗ്ലൂര്‍ അതിവേഗ സെഷന്‍സ് കോടതി മഅദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജൂലായ് 9ന് തള്ളിയ സാഹചര്യത്തിലാണ് ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. നേരെത്തെ അതിവേഗ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ച ഹെഗ്‌­ഡെ അസോസിയേറ്റ്‌­സിലെ അഡ്വ. പി.ഉസ്മാനാണ് മഅ്ദനിക്കുവേ­ണ്ടി ഹൈ­ക്കോ­ട­തി­യിലും ഹാജരാകുന്നത്.

കഴിഞ്ഞ ദിവസം മഅദനിക്കെതിരെയുള്ള ജാമ്യമില്ലാ വാറണ്ടിന്റെ കാലാവധി ഒന്നാം അഡീഷനല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌­ട്രേറ്റ് കോടതി അടുത്തമാസം മൂന്ന് വരെ നീട്ടിയിരുന്നു.

Advertisement