Administrator
Administrator
മഅദ­നി റി­മാന്റില്‍
Administrator
Tuesday 17th August 2010 1:17pm

അന്‍വാ­റുശ്ശേ­രി: ബാം­ഗ്ലൂര്‍ സ്‌­ഫോ­ട­ന­ക്കേ­സു­മാ­യി ബ­ന്ധ­പ്പെ­ട്ട് ബാം­ഗ്ലൂര്‍­പോ­ലീ­സ് അ­റ­സ്­റ്റ് ചെയ്­ത പി ഡി പി ചെ­യര്‍­മാന്‍ അ­ബ്ദുള്‍ നാ­സര്‍ മ­അ­ദ­നി­യെ പ­ത്തു­ദി­വ­സ­ത്തേ­ക്ക് പോ­ലീ­സ് ക­സ്­റ്റ­ഡി­യില്‍ റി­മാന്‍­ഡ് ചെ­യ്തു. കോ­റ­മം­ഗ­ല ജു­ഡീ­ഷ്യല്‍ ഫ­സ്റ്റ്­ക്ലാ­സ് മ­ജി­സ്‌­ട്രേ­റ്റ് വെ­ങ്കി­ടേ­ഷ് ഗു­രു­ജി­യാ­ണ് മ­അ­ദ­നി­യെ പോ­ലീ­സ് ക­സ്­റ്റ­ഡി­യില്‍ വി­ട്ടത്. അനാ­രോഗ്യം ബാ­ധി­ച്ച­യാ­ളാ­ണ് മ­അ­ദ­നി­യെന്നും മ­ത­പ­ര­മാ­യ എല്ലാ­ച­ട­ങ്ങു­കളും നിര്‍­വ്വ­ഹി­ക്കാന്‍ അ­നു­വ­ദി­ക്ക­ണ­മെ­ന്നും പോ­ലീ­സി­ന് നിര്‍­ദ്ദേ­ശം നല്‍­കി­യി­ട്ടു­ണ്ട്.

നേര­ത്തേ ഇന്ന­ലെ ഉ­ച്ച­യ്ക്ക് 1.25 നാ­യി­രു­ന്നു ബാം­ഗ്ലൂര്‍ പോ­ലീസ് ജോ.ക­മ്മീ­ഷ­ണര്‍ അ­ലോ­ക് കു­മാ­റി­ന്റെ നേ­തൃ­ത്വ­ത്തി­ലു­ള്ള സം­ഘം മ­അ­ദ­നി­യെ അ­റ­സ്­റ്റ് ചെ­യ്­തത്. മ­ധ്യാ­ഹ്ന­ന­മ­സ്­കാ­ര­ത്തി­നു­ശേ­ഷം കോ­ട­തി­യില്‍ കീ­ഴ­ട­ങ്ങു­മെ­ന്ന് പ­റ­ഞ്ഞി­രു­ന്നെ­ങ്കിലും മ­അദ­നി മ­ന­പ്പൂര്‍­വ്വം സമ­യം വൈ­കി­ക്കു­ക­യാ­ണെ­ന്ന സംശ­യം ബാം­ഗ്ലൂര്‍­പോ­ലീ­സ് കേ­രള പോ­ലീ­സി­നെ അ­റി­യി­ക്കു­ക­യാ­യി­രു­ന്നു. തു­ടര്‍­ന്ന് ന­മ­സ്­കാ­ര­ത്തി­നു­ശേ­ഷം കോ­ട­തി­യില്‍ കീ­ഴ­ട­ങ്ങാന്‍ വാ­നില്‍­ക­യറി­യ മ­അ­ദ­നി­യെ പോ­ലീ­സ് ത­ട­യു­കയും അ­റ­സ്­റ്റ് ചെ­യ്യു­ക­യു­മാ­യി­രു­ന്നു.

തു­ടര്‍ന്ന് 7.45 നു­ള്ള വി­മാ­ന­ത്തില്‍ മ­അ­ദ­നി­യെ പോ­ലീ­സ് സംഘം ബാം­ഗ്ലൂ­രി­ലേ­ക്ക് പോയി. ബാം­ഗ്ലൂ­ര്‍ വി­മാ­ന­ത്താ­വ­ള­ത്തില്‍ കാ­ത്തി­രു­ന്ന മാ­ധ്യ­മ­പ്ര­വര്‍­ത്­ക­രെ സ­മര്‍­ത്ഥ­മാ­യി ക­ബ­ളി­പ്പി­ച്ച് പ്ര­ത്യേക ലോ­ഞ്ചി­ലൂ­ടെ മ­അ­ദ­നി­യെ ആം­ബു­ലന്‍­സില്‍ ക­യറ്റി­കൊണ്ടു­പോ­കു­ക­യാ­യി­രുന്നു.

കേ­സില്‍ മ­അദ­നി സ­മര്‍­പ്പി­ച്ച മുന്‍­കൂര്‍ ജാ­മ്യാ­പേ­ക്ഷ ബാം­ഗ്ലൂര്‍ ഹൈ­ക്കോട­തി തള്ളി­യ സാ­ഹ­ച­ര്യ­ത്തി­ലാ­ണ് കര്‍­ണാ­ടക പോ­ലീ­സ് അ­റ­സ്­റ്റി­ന് വേ­ണ്ടി കേ­ര­ള­ത്തി­ലെ­ത്തി­യത്. അന്‍­വാ­റു­ശ്ശേ­രി­യില്‍ നി­രോ­ധ­നാ­ജ്ഞ പ്ര­ഖ്യാ­പി­ച്ച് പി ഡി പി പ്ര­വര്‍­ത്തക­രെ പി­രി­ച്ചു വി­ട്ട ശേ­ഷ­മാ­യി­രു­ന്നു അ­റ­സ്റ്റ്. ക­ഴി­ഞ്ഞ മൂ­ന്ന് ദി­വ­സ­മാ­യി അന്‍­വാ­റു­ശ്ശേ­രിയും പ­രി­സ­രവും ക­നത്ത പോ­ലീ­സ് ബ­ന്ത­വ­സ്സി­ലാ­യി­രുന്നു.

2007ലെ ബാം­ഗ്ലൂര്‍ സ്‌­ഫോ­ട­ന­ക്കേ­സില്‍ 31ാം പ്ര­തി­യാ­ണ് മ­അ­ദനി. കേ­സില്‍ അ­റ­സ്റ്റിലാ­യ ത­ടി­യന്റവി­ട ന­സീര്‍ നല്‍കിയ മൊ­ഴി­യു­ടെ അ­ടി­സ്ഥാ­ന­ത്തി­ലാ­ണ് മ­അ­ദ­നി­യെ പ്ര­തി ചേര്‍­ക്കു­ന്നത്. ന­സീ­റു­മാ­യി മ­അദ­നി കു­ട­കില്‍ ചര്‍­ച്ച ന­ട­ത്തി­യി­ട്ടു­ണ്ടെന്നും രാ­ജ്യ­ത്തെ അ­പ­ക­ട­പ്പെ­ടു­ത്തു­ന്ന തീ­വ്ര­വാ­ദ­പ്ര­വര്‍­ത്ത­ന­ങ്ങ­ളില്‍ പ­ങ്കെ­ടു­ത്തു­വെ­ന്നു­മാ­ണ് കു­റ്റ­പ­ത്ര­ത്തില്‍ പ­റ­യു­ന്ന കാ­ര്യ­ങ്ങള്‍.

അ­റ­സ്റ്റ് ഒ­ഴി­വാ­ക്കാന്‍ മ­അദ­നി ന­ടത്തി­യ തു­ടര്‍­ച്ചയാ­യ നീ­ക്ക­ങ്ങള്‍ പ­രാ­ജ­യ­പ്പെ­ട്ട­തോ­ടെ­യാ­ണ് അ­റ­സ്­റ്റു­ണ്ടാ­യ­ത്. കേ­സില്‍ ബാം­ഗ്ലൂര്‍ കോടതി മ­അ­ദ­നി­ക്കെ­തി­രെ അ­റ­സ്­റ്റ്് വാറ­ണ്ട് പു­റ­പ്പെ­ടു­വി­ച്ച ശേ­ഷം മ­അദ­നി സെ­ഷന്‍­സ് കോ­ട­തി­യി­യില്‍ മുന്‍­കൂര്‍ ജാ­മ്യാ­പേ­ക്ഷ നല്‍­കി­യെ­ങ്കിലും ത­ള്ളു­ക­യാ­യി­രുന്നു. പി­ന്നീ­ട് ഹൈ­ക്കോ­ട­തിയും ഹര­ജി ത­ള്ളി. തു­ടര്‍­ന്ന് മ­അദ­നി സു­പ്രീം കോ­ട­തി­യില്‍ മുന്‍­കൂര്‍ ജാ­മ്യാ­പേ­ക്ഷ നല്‍­കി­യി­രി­ക്ക­യാണ്. ഇ­തി­നെ ത­നി­ക്കെ­തി­രെ സ­മര്‍­പ്പി­ച്ച കു­റ്റ­പത്രം റ­ദ്ദാ­ക്ക­ണ­മെ­ന്നാ­വ­ശ്യ­പ്പെ­ട്ട് മ­അദ­നി ബാം­ഗ്ലൂര്‍ ഹൈ­ക്കോ­ട­തി­യില്‍ ഹര­ജി നല്‍­കി­യി­രി­ക്ക­യാണ്.

ഈ ര­ണ്ട് ഹ­ര­ജി­യിലും വി­ധി വ­രുന്ന­ത് വ­രെ കാ­ത്ത് നില്‍­ക്കാ­നാ­വി­ല്ലെ­ന്ന് തീ­രു­മാ­നി­ച്ചാ­ണ് കര്‍­ണാ­ടക പോ­ലീ­സ് അ­റ­സ്­റ്റു­മാ­യി മു­ന്നോ­ട്ട് പോ­യ­ത്.

എ­ന്നാല്‍ കോ­യ­മ്പ­ത്തൂര്‍ കേ­സി­ല്‍ മ­അ­ദ­നി­ക്കെ­തി­രെ ന­ടന്ന­തു പോ­ലു­ള്ള നീ­ക്ക­മാ­ണ് ബാം­ഗ്ലൂര്‍ സ്‌­ഫോ­ട­ന­ക്കേ­സിലും ന­ട­ക്കു­ന്ന­തെ­ന്നാ­ണ് മ­അ­ദ­നിയും അ­ദ്ദേ­ഹ­വു­മാ­യി ബ­ന്ധ­പ്പെ­ട്ട വൃ­ത്ത­ങ്ങളും ആ­രോ­പി­ക്കു­ന്നത്. കോ­യ­മ്പ­ത്തൂര്‍ കേ­സില്‍ പ്ര­തി­കള്‍ നല്‍കിയ മൊ­ഴി­യു­ടെ അ­ടി­സ്ഥാ­ന­ത്തില്‍ അ­റ­സ്റ്റ് ചെ­യ്യ­പ്പെ­ട്ട മ­അദ­നി പി­ന്നീ­ട് ഏ­ഴ് വര്‍­ഷ­ക്കാ­ലം വി­ചാ­ര­ണ ത­ട­വു­കാ­ര­നാ­യി ക­ഴി­യു­ക­യാ­യി­രു­ന്നു.

പി­ന്നീ­ട് കേ­സ് വി­ചാ­ര­ണ വേ­ള­യില്‍ മ­അ­ദ­നി­ക്കെ­തി­രെ നല്‍കി­യ മൊ­ഴി­കള്‍ തി­രു­ത്തി­പ്പറ­ഞ്ഞ­തോ­ടെ­യാ­ണ് മ­അ­ദ­നി­യെ വെ­റു­തെ വിട്ടു­കൊ­ണ്ട് കോ­തി ഉ­ത്ത­ര­വി­ട്ട­ത്. അ­ന്ന് മ­അ­ദ­നി­യു­ടെ കാ­ര്യ­ത്തില്‍ മ­നു­ഷ്യാ­വകാ­ശ പ്ര­വര്‍­ത്ത­ക­രു­ടെയും രാ­ഷ്ട്രീ­യ പാര്‍­ട്ടി­ക­ളു­ടെയും ശ­ക്തമാ­യ ഇ­ട­പെ­ട­ലി­നെ തു­ടര്‍­ന്നാ­ണ് കേ­സ് ന­ട­പ­ടി­കള്‍ വേ­ഗ­ത്തില്‍ പൂര്‍­ത്തി­യാ­ക്കി മ­ദ­നി­യു­ടെ മോ­ച­ന­ത്തി­ന് വ­ഴി തു­റ­ന്നത്. ഇ­തേ സാ­ഹ­ചര്യം ബാം­ഗ്ലൂര്‍ സ്‌­ഫോ­ട­ന­ക്കേ­സിലും ഉ­ണ്ടാ­യേ­ക്കാ­മെന്നും കര്‍­ണാ­ട­ക­ത്തി­ലെ ബി ജെ പി സര്‍­ക്കാര്‍ പ്ര­ത്യേ­ക താല്‍­പ­ര്യ­മെ­ടു­ത്താ­ണ് കേ­സില്‍ മ­അ­ദ­നി­യെ അ­റ­സ്റ്റ് ചെ­യ്­ത­തെന്നും പി ഡി പി നേ­തൃ­ത്വവും മ­അ­ദ­നിയും ആ­രോ­പി­ക്കു­ന്നു­ണ്ട്.

Advertisement