ബാംഗ്ലൂര്‍: മുന്‍കൂര്‍ജാമ്യം നിഷേധിച്ചതിന്റെ പശ്ചാത്തലത്തില്‍ പി ഡി പി നേതാവ് മഅദനിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ബാംഗ്ലൂര്‍ പോലീസ് ഇന്ന് ഉന്നതതല യോഗം ചേരും. ബാംഗ്ലൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ശങ്കര്‍ ബദരിയുടെ നേതൃത്വത്തിലാണ് യോഗം. ജോയിന്റ് കമ്മീഷമര്‍, പ്രത്യേക അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥന്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

നേരത്തെ ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ 31 ാം പ്രതിയായ മഅദനിക്ക് അതിവേഗ കോടതി ജാമ്യം നിഷേധിച്ചിരുന്നു. വിധിക്കെതിരേ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് പി ഡി പി നയരൂപീകരണ സമിതി ചെയര്‍മാന്‍ സി കെ അബ്ദുള്‍ അസീസ് പറഞ്ഞു. മേല്‍ക്കോടതിയില്‍ പ്രോസിക്യൂഷന്‍ വാദത്തിനെതിരേ ശക്തമായ തെളിവുകള്‍ ഹാജരാക്കുമെന്നും അബ്ദുള്‍ അസീസ് വ്യക്തമാക്കി.