Categories

മ­അ­ദ­നി­യു­ടെ അ­റ­സ്­റ്റ് വാ­റ­ണ്ടി­ന്റെ കാ­ലാവ­ധി ഇന്ന് അ­വ­സാ­നിക്കും

ബാം­ഗ്ലൂര്‍: ബാം­ഗ്ലൂര്‍ സ്‌­ഫോ­ട­ന­ക്കേ­സില്‍ ബാംഗ്ലൂര്‍ അഡീഷനല്‍ മെട്രോപൊളിറ്റന്‍ കോടതി മ­അ്­ദ­നി­ക്കെ­തി­രെ­ പു­റ­പ്പെ­ടു­വിച്ച അ­റ­സ്­റ്റ് വാ­റ­ണ്ടി­ന്റെ കാ­ലാവ­ധി ഇന്ന് അ­വ­സാ­നി­ക്കും. കോഴിക്കോട് ഇരട്ടസ്‌ഫോടനക്കേസില്‍ കേരളത്തില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന ഒന്നാംപ്രതി നസീര്‍, 19ാംപ്രതി ഷഫാസ് എന്നിവര്‍ക്കൊപ്പം മഅ്ദനിയെ കഴിഞ്ഞ മാസം 23ന് അറസ്റ്റ് ചെയ്തു ഹാജരാക്കാനായിരുന്നു കോടതി ഉത്ത­രവ്. എന്നാല്‍, മഅ്ദനിയെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് ക്രൈംബ്രാഞ്ച് ഡി ജി പി അറിയിച്ചതിനെ തുടര്‍ന്നു ജാമ്യമില്ലാ വാറന്റ് ഇന്ന് വരെ നീട്ടുകയായിരുന്നു.

ബാംഗ്ലൂര്‍ അഞ്ചാം അതിവേഗ സെഷന്‍സ് കോടതിയുടെ പരിഗണനയിലു­ള്ള മഅദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തുടര്‍വാദം ബുധനാഴ്­ച ന­ട­ക്കും. മഅദനിക്കെതിരായ കേസും കുറ്റപത്രവും അടിസ്ഥാനരഹിതമാണെന്നു തെളിയിക്കുന്ന കേരള പോലിസില്‍ നിന്നുള്‍പ്പെടെയുള്ള രേഖകള്‍ പരിശോധിക്കണമെന്ന അഡ്വ. പി ഉസ്മാന്റെ ആവശ്യത്തെ തുടര്‍ന്നാണ് തുടര്‍വാദത്തിനായി മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ചയിലേക്കു മാറ്റിയത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.