Categories

മ­അ­ദ­നി­യു­ടെ അ­റ­സ്റ്റ് ഓ­ഗ­സ്­റ്റ് 15ന് ശേഷം

കൊല്ലം: ബാം­ഗ്ലൂര്‍ സ്‌­ഫോ­ട­ന­ക്കേ­സില്‍ പി ഡി പി ചെ­യര്‍­മാന്‍ അ­ബ്ദു­ന്നാ­സര്‍ മ­അ­ദ­നി­യു­ടെ അ­റ­സ്റ്റ് വൈ­കി­യേ­ക്കും. ഓ­ഗ­സ്­റ്റ് 15 ന് ശേ­ഷ­മാ­യി­രിക്കും അ­റ­സ്‌­റ്റെ­ന്നാ­ണ് സൂചന. രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ നാളെ കേരളത്തിലെത്തുന്ന സാഹചര്യ­ത്തി­ലും സ്വാ­തന്ത്ര്യ ദിനാ­ഘോ­ഷ­ങ്ങ­ളു­ടെ ഭാ­ഗ­മാ­യി സുര­ക്ഷാ പ്ര­ശ്‌­ന­ങ്ങ­ളു­ള്ള­തി­നാ­ലു­മാ­ണ് അ­റ­സ്റ്റ് വെ­കു­ന്ന­തെ­ന്നാ­ണ് റി­പ്പോര്‍ട്ട്. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരെ കണ്ട സംസ്ഥാന ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഇത്തരത്തിലുള്ള സൂ­ച­ന നല്‍­കു­കയും ചെ­യ്­തി­ട്ടുണ്ട്.

രാഷ്ട്രപതിയുടെ സന്ദര്‍ശനം പ്രമാണിച്ച് സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പോലീസ് സേന­ക്ക് അധി­ക ചു­മ­ത­ല­യുണ്ട്. ഈ സാഹചര്യത്തില്‍ മഅദനിയുടെ അറസ്റ്റിന് കര്‍ണാടക പോലീസിന് ആവശ്യമായ സഹായം ചെയ്തുകൊടുക്കാന്‍ സംസ്ഥാനപോലീസിന് പരിമിധി­യുണ്ട്. മഅദനി അറസ്റ്റുചെയ്യപ്പെട്ടാല്‍ സംസ്ഥാ­ന വ്യാ­പ­ക­മാ­യി വന്‍ പ്ര­ക്ഷോ­ഭ പ­രി­പാ­ടി­കള്‍ ന­ട­ത്താ­നാണ് പി ഡി­പി പ­ദ്ധതി. സ­മാ­ധാ­ന­പ­ര­മാ­യി­രിക്കും പ്ര­തി­ഷേ­ധ­മെ­ന്ന് നേ­താ­ക്കള്‍ പ­റ­യു­ന്നു­ണ്ടെ­ങ്കിലും പ്ര­വര്‍­ത്ത­കര്‍ ഏ­ത് വി­ധേ­ന­യാ­യി­ര­ക്കും പ്ര­തി­ക­രി­ക്കു­ക­യെ­ന്ന കാ­ര്യ­ത്തില്‍ പോ­ലീ­സി­ന് ആ­ശ­ങ്ക­യു­ണ്ട്.

പ്ര­സി­ഡന്റി­ന്റെ സ­ന്ദര്‍­ശ­ന­ത്തി­ന് ശേ­ഷം സ്വാ­ത­ന്ത്ര്യ ദിനാ­ഘോ­ഷം വ­രു­ന്ന സാ­ഹ­ച­ര്യ­ത്തില്‍ സ്ഥി­തി­ഗ­തി­കള്‍ മോ­ശ­മാ­ക്കു­ന്ന­ത് ന­ന്നാ­വി­ല്ലെ­ന്നാ­ണ് പോ­ലീ­സ് ക­രു­തു­ന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.