Categories

Headlines

മഅദനി: തലമുണ്ഡനം ചെയ്ത് പ്രതിഷേധം

അന്‍വാര്‍ശേരി: പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅദനിക്കെതിരെ എടുത്ത കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കാരാളിമുക്ക് മുസ്‌ലിം പൗരസമിതിയുടെ നേതൃത്വത്തില്‍ തലമുണ്ഡനം ചെയ്ത് പ്രകടനം നടത്തി. കല്ലട ഷിഹാബുദ്ദീന്‍, നെജീം, കെ ഐ ഷാജി, നിസാര്‍, ലത്തീഫ്, ഷാജി കാരാളിമുക്ക്, നൗഷാദ്, ഫാറൂഖ്, മുജീബ്, രമേശന്‍ എന്നിവര്‍ തലമുണ്ഡനം ചെയ്തു.

മഅദനി സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന അനിശ്ചിത കാല നിരാഹാര സമരം 37-ാം ദിവസത്തിലേക്ക് കടന്നു. തുടര്‍ച്ചയായി 8-ാം ദിവസവും നിരാഹാരമനുഷ്ഠിച്ച വയനാട് ജില്ലാ പ്രസിഡന്റ് മൊയ്തീന്‍ ചെമ്പോത്തറയുടെ ആരോഗ്യനില വഷളായിതനെ തുടര്‍ന്ന് അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്ത് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പകരം കൊല്ലം ജില്ലാ ജോയിന്റ് സെക്രട്ടറി ജബ്ബാര്‍ നിരാഹാര സമരം ഏറ്റെടുത്തു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ