മലപ്പുറം: മഞ്ചേരി ആനക്കയത്ത് ബസ് 30 അടി താഴ്ചയിലേക്ക് മറി­ഞ്ഞ് 25 പേര്‍ക്ക് പ­രി­ക്കേറ്റു. ഗു­രു­ത­ര­മാ­യി പ­രി­ക്കേ­റ്റ 4 പേ­രെ കോ­ഴി­ക്കോ­ട് മെ­ഡി­ക്കല്‍ കോള­ജ് ആ­ശു­പ­ത്രി­യില്‍ പ്ര­വേ­ശി­പ്പി­ച്ചു. മ­റ്റു­ള്ളവ­രെ മ­ഞ്ചേരി പെരിന്തല്‍­മ­ണ്ണ എ­ന്നിവി­ട­ങ്ങ­ളി­ലെ സ്വ­കാ­ര്യ ആ­ശു­പ­ത്രി­ക­ളില്‍ പ്ര­വേ­ശി­പ്പി­ച്ചി­ട്ടുണ്ട്.

പെ­രി­ന്തല്‍മണ്ണ പോളിടെക്‌നിക്കി­ലെ 50തോളം വി­ദ്യാര്‍­ഥി­കള്‍ സ­ഞ്ച­രി­ച്ച ബസ്സാണ് മറിഞ്ഞ­ത്. ആ­നക്ക­യം പാ­ല­ത്തി­ന­ടു­ത്താ­യി­രു­ന്നു അ­പ­ക­ടം. ബ­സ് പാ­ല­ത്തില്‍ നി­ന്നു ക­ട­ലു­ണ്ടി പു­ഴ­യി­ലേ­ക്ക് മ­റി­യാ­തി­രുന്ന­ത് അ­പ­ക­ട­ത്തി­ന്റെ ആ­ഴം കു­റച്ചു.