ഹൈദരാബാദ്: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലാന്‍ഡിന് മികച്ച തുടക്കം. ഓപ്പണര്‍ മക്കന്റോഷിന്റെ സെഞ്ച്വറിയുടെ (102) ബലത്തില്‍ കീവീസ് ആദ്യദിനം കളിനിര്‍ത്തുമ്പോള്‍ 4 വിക്കറ്റിന് 258 റണ്‍സ് നേടി.

ടോസ് നേടിയ കിവീസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ഓപ്പണര്‍ മക്കുലത്തെ ശ്രീശാന്ത് പെട്ടെന്ന് പുറത്താക്കി. രണ്ടാംവിക്കറ്റില്‍ ഗുപ്റ്റിലും മക്കന്റോഷും ചേര്‍ന്ന് 147 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഗുപ്റ്റില്‍ 85, ടെയ്‌ലര്‍ 24, എന്നിവര്‍ മികച്ച ബാറ്റിംഗ് കാഴ്ച്ചവെച്ചു.

ഇന്ത്യക്കായി സഹീര്‍ ഖാന്‍ രണ്ടും ശ്രീശാന്ത്, പ്രഗ്യാന്‍ ഓജ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.