ദുബൈ: മര്‍കസ് തൊഴില്‍ ദാന പദ്ദതിക്ക് കീഴില്‍ വിദേശങ്ങളില്‍ തൊഴില്‍ നേടിയവരുടെ കൂട്ടായ്മയായ ‘മാക് ‘ യു.എ.ഇ ഘടകം പതിനഞ്ചാം വാര്‍ഷികം ആഘോഷിക്കുന്നു. ജൂണ്‍ നാലിന് ശനിയാഴ്ച വൈകുന്നേരം ആറ് മണിക്ക് ദുബായ് ഖിസൈസിലെ അല്‍ ഇസ്ലാഹ് ഓഡിറ്റോറിയത്തിലാണ് പരിപാടി.
പതിനഞ്ച് വര്‍ഷം മുമ്പ് 1996 ലാണ് മര്‍കസ് തൊഴില്‍ ദാന പദ്ദതിക്ക് കീഴില്‍ അമ്പത് പേരടങ്ങുന്ന ആദ്യ സംഘം ഉദ്യോഗാര്‍ത്ഥികള്‍ യു.എ.ഇയിലെത്തിയത്.

തുടര്‍ന്ന് ഗള്‍ഫിലും മറ്റ് വിദേശ രാജ്യങ്ങളിലുമായി ആയിരത്തിലേറെ പേര്‍ തൊഴില്‍ നേടുകയുണ്ടായി. അശരണരായ ആയിരക്കണക്കിന് കുടുംബങ്ങളാണ് പദ്ധതി കൊണ്ട് ജീവിത വിജയം നേടിയത്. മാക് എന്ന കൂട്ടായ്മക്ക് കീഴില്‍ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും നിരവധി പേര്‍ക്ക് സഹായം നല്‍കുകയും ചെയ്തു.

മാകിന്റെ മുഴുവന്‍ അംഗങ്ങളും പങ്കെടുക്കുന്ന ചടങ്ങില്‍ മര്‍കസ് സ്ഥാപനങ്ങളുടെ സാരഥിയും അഖിലേന്ത്യാ ജമിയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറിയുമായ കാന്തപുരം എ.പി അബൂ ബക്കര്‍ മുസ്ലിയാര്‍ മുഖ്യാതിധിയായിരിക്കും.മര്‍ക്കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫയ്‌സിയും മറ്റ് പ്രമുഖരും സംബന്ധിക്കും. വിവരങ്ങള്‍ക്ക് 0509082201