തിരുവനന്തപുരം: ബംഗുളുരു ജയിലില്‍ വിചാരണ തടവുകാരനായ അബ്ദുള്‍ നാസര്‍ മഅ്ദനിക്ക് കേരളത്തിലെ സുരക്ഷ ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക സര്‍ക്കാരിനെ അറിയിച്ചു.

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് അയച്ച കത്തിലാണ് മുഖ്യമന്ത്രി ഈ കാര്യം അറിയിച്ചത്. സുരക്ഷാചിലവ് കേരളം ഏറ്റേടുക്കുന്നതിനാല്‍ കര്‍ണാടക പൊലീസ് ആവശ്യപ്പെട്ട താങ്ങാനാവാത്ത തുക കുറച്ചുനല്‍കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
ബംഗുളുരു ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന മഅ്ദനിക്ക് വൃദ്ധരായ മാതാപിതാക്കളെ സന്ദര്‍ശിക്കാന്‍ എന്‍.ഐ.എ കോടതി അനുമതി നല്‍കിയിരുന്നുവെങ്കിലും മകന്റെ വിവാഹത്തില്‍ പങ്കടുക്കാന്‍ അനുമതി നിഷേധിച്ചു. തുടര്‍ന്ന് സുപ്രീകോടതിയെ സമീപിച്ച മഅ്ദനിക്ക് മാനുഷിക പരിഗണയുടെ പേരില്‍ ആഗസ്റ്റ് 9ന് നടക്കുന്ന മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കി.


Also Read സുരക്ഷാ ചെലവ് താങ്ങാനാകില്ല; കേരളത്തിലേക്ക് വരുന്നില്ലെന്ന് മഅദനി


എന്നാല്‍ എ.സി.പി ഉള്‍പ്പടെ 19 ഉദ്യോഗസ്ഥരുടെ കേരളത്തിലേയ്ക്കും തിരിച്ചുമുള്ള യാത്രചെലവ് ഉള്‍പ്പടെ വഹിക്കണമെന്ന് കര്‍ണാടക സര്‍ക്കാര്‍ മഅദനിയോട് ആവശ്യപ്പെടുകയായിരുന്നു. സുരക്ഷയ്ക്ക് 15 ലക്ഷം രൂപ നല്‍കണമെന്നാണ് സര്‍ക്കാര്‍ ആ
വശ്യപ്പെട്ടത് മഅ്ദനിയുടെ സുരക്ഷാ ആരുടെ ഉത്തരവാദിത്വമാണെന്ന മഅ്ദനിയുടെ അഭിഭാഷകന്‍ പ്രശാന്ത് ഭുഷണ്‍ന്റെ ചോദ്യത്തിന് കോടതി വ്യക്തമായ ഉത്തരം നല്‍കിയില്ല്.

എന്നാല്‍ഒമ്പതര വര്‍ഷം കോയമ്പത്തൂര്‍ ജയിലിലും ഏഴുവര്‍ഷക്കാലത്തിലധികമായി വിചാരണത്തടവുകാരനായി ബംഗളൂരുവിലും കഴിയുന്ന തനിക്ക് 15 ലക്ഷം രൂപ അങ്ങനെ ഈയൊരു കാര്യത്തിനുവേണ്ടി കെട്ടിവെക്കാനും പിന്നീട് വീണ്ടും ബാക്കി പൈസ കൊടുക്കാനും ഉള്ള സാഹചര്യത്തിലല്ല സുരക്ഷാ ചെലവ് താങ്ങാനാകാത്തതിനാല്‍ കേരളത്തിലേയ്ക്ക് വരുന്നില്ലെന്ന് അബ്ദുള്‍ നാസര്‍ മഅ്ദനി പറഞ്ഞിരുന്നു.