എഡിറ്റര്‍
എഡിറ്റര്‍
ബത്ഹ അഗ്‌നിബാധ: രണ്ടു ലക്ഷം റിയാല്‍ സഹായ വാഗ്ദാനവുമായി ലുലു ഗ്രൂപ്പ്
എഡിറ്റര്‍
Saturday 1st July 2017 4:08pm

റിയാദ്: നഗര ഹൃദയത്തിലെ പ്രധാനവാണിജ്യ കേന്ദ്രമായ കൊമേഴ്സ്യല്‍ സെന്ററില്‍ ഉണ്ടായ തീപിടുത്തത്തില്‍ എല്ലാം നഷ്ട്ടപ്പെട്ട ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് സഹായവുമായി ലുലുഗ്രൂപ്പ് എം.ഡി. എം.എ യൂസഫ് അലി.
റിയാദിലെ പൊതുപ്രവര്‍ത്തകരുടെ പൊതുവേദിയായ എന്‍.ആര്‍.കെയുടെ നേതൃത്വത്തില്‍ രൂപീകൃതമായ ജനകീയസമിതിയുടെ ഇടപെടല്‍ ദുരിതമനുഭവിക്കുന്ന തൊഴിലാളികള്‍ക്ക് ആശ്വാസം ആകുകയാണ്.

സിറ്റിഫ്ളവര്‍ ഡയറക്ടര്‍ റ്റി.എ അഹമ്മദ് കോയ ചെയര്‍മാനായും എം മൊയ്തീന്‍ കോയ വര്‍ക്കിങ് ചെയര്‍മാനും ഇസ്മായില്‍ എരുമേലി ജനറല്‍ കണ്‍വീനറും റഷീദ് മേലേതില്‍ ട്രഷററും നാസര്‍ കാരന്തൂര്‍ ചീഫ് കോര്‍ഡിനേറ്ററുമായി മലയാളികളുടെ സാമൂഹിക സാംസ്‌കാരിക സംഘടനകളെയും, പ്രമുഖ വ്യക്തികളെയും ഉള്‍പ്പെടുത്തി രൂപീകൃതമായ ജനകീയ സമിതി സജീവമായി രംഗത്തുണ്ട്.

ജനകീയ സമിതിയുടെ ശ്രമഫലമായി എം.എ യൂസഫലി രണ്ടുലക്ഷം റിയല്‍ സഹായ വാഗ്ദാനം നല്‍കി. അതോടൊപ്പം സൗദി അറേബ്യയിലെ സിറ്റിഫ്‌ളവര്‍ ഗ്രൂപ്പ്, മലബാര്‍ ഗോള്‍ഡ്, പാരഗണ്‍ ഗ്രൂപ്പ്, ബഞ്ച് മാര്‍ക്ക് ടെക്‌നോളജി തുടങ്ങിയ സ്ഥാപനങ്ങളും, പ്രമുഖ വ്യക്തികളും സഹായവുമായി രംഗത്തുണ്ട്.

കഷ്ടത അനുഭവിക്കുന്ന ഇന്ത്യന്‍ തൊഴിലാളികളെ കണ്ടെത്തി അവര്‍ക്ക് വേണ്ട ധനസഹായങ്ങള്‍ നല്‍കുമെന്ന് ജനകീയ സമിതി ഭാരവാഹികള്‍ അറിയിച്ചു.

പ്രവാസ ലോകത്തു ഇന്ത്യന്‍ സമൂഹത്തിന് ഉണ്ടാകുന്ന പ്രയാസങ്ങളില്‍ എന്നും കൈത്താങ്ങാവുന്ന എം.എ യൂസഫലിക്ക് ജനകീയ സമിതി പ്രത്യകം നന്ദി അറിയിച്ചു. ഇതിന് മുന്‍പും ബത്ഹയില്‍ നടന്ന സമാനമായ ഒരു അഗ്‌നിബാധയില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ലുലു ഗ്രൂപ്പ് സഹായമെത്തിച്ചിട്ടുണ്ട്. പ്രവാസലോകത്തു ഇന്ത്യന്‍ സമൂഹത്തിന് ഉണ്ടാകുന്ന വലിയ ദുരന്തങ്ങളില്‍ മലയാളി സമൂഹം ഏറ്റെടുക്കൂന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എന്നും ആശ്വാസകരമാണെന്നും, എന്‍.ആര്‍.കെയുടെ നേതൃത്വത്തില്‍ രൂപീകൃതമായ ജനകീയസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവുമാണെന്നും എം എ യൂസഫലി അഭിപ്രായപ്പെട്ടു.

ജനകീയ സമിതിയുടെ ഭാരവാഹികളുടെ യോഗത്തില്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ എം.മൊയ്തീന്‍ കോയ അദ്ധ്യക്ഷത വഹിച്ചു. ജന.കണ്‍വ്വീനര്‍ ഇസ്മായില്‍ എരുമേലി, ട്രഷറര്‍ റഷീദ് മേലേതില്‍, ചീഫ് കോഡിനേറ്റര്‍ നാസര്‍ കാരന്തൂര്‍, വൈസ് ചെയര്‍മാന്‍മാരായ സത്താര്‍ കായംകുളം, ഉദയഭാനു, സജി കായംകുളം, സലീം കുമാര്‍, ഷാജി സോണ, കണ്‍വ്വീനര്‍മാരായ ഷാജി ആലപ്പുഴ, അലി ആലുവ, സെലീം കളക്കര, നവാസ് വെളളിമാടുകുന്ന്, ബഷീര്‍ നാദാപുരം, മൊയ്തീന്‍ കുട്ടി തെന്നല,രാജേഷ് കോഴിക്കോട്, ഫ്രാന്‍സിസ് എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട് :ഷിബു ഉസ്മാന്‍, റിയാദ്

Advertisement