തിരുവനന്തപുരം: കമ്മീഷനെ പിരിച്ചുവിട്ടെന്നറിയിച്ച് തനിക്ക് സന്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് ജസ്റ്റിസ് എം.എ നിസാര്‍. മാധ്യമങ്ങളില്‍ നിന്നാണ് ഇക്കാര്യം താനറിയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സാധാരണയായി ഇത്തരം തീരുമാനമെടുക്കുമ്പോള്‍ വിജ്ഞാപനം പുറപ്പെടുവിക്കാറുണ്ട്. ഈ വിഷയത്തില്‍ അങ്ങനെയൊന്നുണ്ടായിട്ടില്ല. തനിക്ക് ഇതുസംബന്ധിച്ച് ഉത്തരവുകളൊന്നും ലഭിച്ചിട്ടില്ല. തന്റെ അറിവില്‍ താനിപ്പോഴും കമ്മീഷനാണ്. അതുകൊണ്ട് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളോട് പ്രതികരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.