പത്തനംതിട്ട: സി.പി.ഐ.എം. പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ നേതാക്കള്‍ക്ക്് വിമര്‍ശനം. എ അനന്തഗോപനും കെ.സി രാജഗോപാലനും എതിരെയാണ് വിമര്‍ശനം ഉണ്ടായത്. ആറന്മുള വിമാനത്താവളവുമായി ബന്ധപ്പെട്ടാണ് കെ.സി രാജഗോപാലനെതിരെ വിമര്‍ശനം ഉയര്‍ന്നത്.

ആറന്മുള വിമാനത്താവളത്തില്‍ സ്വകാര്യകമ്പനിയെ സഹായിക്കുന്ന നിലപാടാണ് കെ.സി.രാജഗോപാല്‍ എടുത്തതെന്നായിരുന്നു പ്രധാന വിമര്‍ശനം. തിരഞ്ഞെടുപ്പില്‍ എ.അനന്തഗോപന് സ്വന്തം മണ്ഡലത്തില്‍ പോലും ഭൂരിപക്ഷം നേടാനായില്ല. ജനങ്ങള്‍ക്ക് സ്വീകാര്യമാവുന്ന ഒരു പ്രവര്‍ത്തനവും മണ്ഡലത്തില്‍ നടത്താനായില്ലെന്നും വിമര്‍ശനമുണ്ട്.

Malayalam News

Kerala News In English