തിരുവനന്തപുരം: ആറു വയസു തികഞ്ഞാല്‍ മാത്രമേ ഒന്നാം ക്ലാസില്‍ പ്രവേശനം അനുവദിക്കൂ എന്ന നിബന്ധനയ്ക്ക് ഇത്തവണ ഇളവ് അനുവദിക്കും. നിയമസഭയില്‍ വിദ്യാഭ്യാസമന്ത്രി എം.എ ബേബിയാണ് ഇക്കാര്യം അറിയിച്ചത്.

കേന്ദ്ര വിദ്യാഭ്യാസ നിയമത്തിലെ വ്യവസ്ഥയനുസരിച്ചാണ് ഒന്നാം ക്ലാസിലേക്കുള്ള പ്രായപരിധി ആറ് വയസായി ഉയര്‍ത്തിയത്. നേരത്തെ അഞ്ച് വയസ്സായിരുന്നു പ്രായപരിധി.

കേന്ദ്ര വിദ്യാഭ്യാസ നിയമം നടപ്പാക്കുന്നതിനു മുന്‍പായി സാമുദായിക സംഘടനകളുടേയും മാനേജ്‌മെന്റുകളുടേയും ആശങ്കകള്‍ പരിഹരിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി. ഇതുസംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ക്കുശേഷമേ തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.