തിരുവനന്തപുരം: സ്വാശ്രയ കോളജുകള്‍ക്ക് ന്യൂനപക്ഷ ബദവി നല്‍കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കൊണ്ട് വന്ന പുതിയ നിയമത്തിനെതിരെ പ്രതിപക്ഷ ബഹളം. ശൂന്യവേളയില്‍ കെ എം മാണി കൊണ്ട് വന്ന അടിയന്തിര പ്രമേയത്തിന് എം എ ബേബി നടത്തിയ മറുപടി പ്രസംഗത്തിലെ പരമാര്‍ശമാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. സഭയില്‍ ബഹളമുണ്ടാക്കി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം ബേബിക്കെതിരെ മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന് സഭ അര മണിക്കൂറോളം നിര്‍ത്തി വെക്കേണ്ടി വന്നു.

സ്വാശ്രയ കോളജുകളുടെ ന്യൂനപക്ഷ പദവി നിശ്ചയിക്കുന്നത് സംബന്ധിച്ച് തന്റെ പ്രസ്താവനയില്‍ പ്രതിപക്ഷം തെറ്റിദ്ധരിക്കപ്പെട്ടതില്‍ വിദ്യാഭ്യാസമന്ത്രി എം എ ബേബി ഖേദം പ്രകടിപ്പിച്ചു. സ്വാശ്രയ കോളജുകളുടെ ന്യൂനപക്ഷ പദവി നിശ്ചയിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ കോടതി വിധിക്കെതിരെ ഉത്തരവ് പുറപ്പെടുവിച്ചുവെന്ന് ആരോപിച്ചാണ് കെ എം മാണി അടിയന്തരപ്രമേയം കൊണ്ട് വന്നത്.

Subscribe Us: