Categories

സംഘപരിവാര്‍ പരസ്യമായി മാപ്പു പറയണം: എംഎ ബേബി

തിരുവനന്തപുരം: സംഘപരിവാര്‍ പരസ്യമായി മാപ്പു പറഞ്ഞ് എംഎഫ് ഹുസൈനെ ഇന്ത്യയിലേക്ക് മടക്കിയെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സാംസ്‌കാരിക മന്ത്രി എംഎ ബേബി പറഞ്ഞു. ഹുസൈന്‍ ഖത്തര്‍ പൗരത്വം സ്വീകരിച്ചെന്ന റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തിലെ കലാലോകത്തിന്റെ അഭിമാനമാണ് എംഎഫ് ഹുസൈന്‍ . കലാകാരന്മാര്‍ ലോകപൗരന്മാരാണ്. അവര്‍ പ്രത്യേകിച്ച് ഒരു രാഷ്ട്രത്തില്‍ ഒതുങ്ങുന്നയാളല്ല. ആ വിധത്തില്‍ അദ്ദേഹം വിശ്വപൗരനാണ്. ഇന്ത്യന്‍ പൗരനായി ജീവിക്കാന്‍ കഴിയാതെ അദ്ദേഹം ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നത് ഏറ്റവും ദു:ഖകരമാണ്. ഇന്ത്യയുടെ മതേതരത്വത്തിനേറ്റ ഗുരുതരമായ പിഴവാണിത്. യുപിഎ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം.

കേന്ദ്രസര്‍ക്കാര്‍ വേണ്ട നടപടിയെടുക്കാത്തതിനാലാണ് ഹുസൈന് ഖത്തര്‍ പൗരത്വം സ്വീകരിക്കേണ്ടി വന്നത്. ഇന്ത്യന്‍ മതേതരത്വത്തിനേറ്റ തിരിച്ചടിയാണ് ഹുസൈന്‍ ഇന്ത്യ ഉപേക്ഷിക്കേണ്ട സാഹചര്യം. എംഎ ബേബി അഭിപ്രായപ്പെട്ടു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.