തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ എല്‍ എല്‍ ബി മാര്‍ക്ക് തിരുത്തിയ സംഭവത്തില്‍ നിയമസഭയില്‍ നാളെ മറുപടി പറയുമെന്ന് വിദ്യാഭ്യാസ മന്ത്രി എം എ ബേബി. താന്‍ മറ്റ് ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റാന്‍ പോയതിനാലാണ് സഭയില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരള സര്‍വകലാശാലയിലെ എല്‍ എല്‍ ബി മാര്‍ക്ക് തിരിമറി സംബന്ധിച്ച് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇന്നു നിയമസഭയില്‍ നിന്നിറങ്ങിപ്പോയിരുന്നു. വിദ്യാഭ്യാസ മന്ത്രി സ്ഥലത്തില്ലാത്തതിനാല്‍ വിഷയത്തില്‍ മറുപടി നല്‍കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ അറിയിക്കുകയായിരുന്നു.