എഡിറ്റര്‍
എഡിറ്റര്‍
ഇ. അഹമ്മദിന്റെ മരണത്തില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കണം: എം.എ ബേബി
എഡിറ്റര്‍
Wednesday 1st February 2017 12:23pm

babys


അഹമ്മദിന്റെ മരണത്തെ കുറിച്ച് ഉയര്‍ന്നു വരുന്ന ആക്ഷേപങ്ങളില്‍ വസ്തുതയുണ്ടെങ്കില്‍ അത് ഗുരുതരമാണെന്നും അക്കാര്യത്തില്‍ അന്വേഷണം നടത്തി നടപടിയെടുക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്നും എം.എ ബേബി പറഞ്ഞു


തിരുവനന്തപുരം:  മുസ്‌ലിം ലീഗ് നേതാവ് ഇ. അഹമ്മദിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വരുന്ന ആരോപണങ്ങള്‍ ഉന്നതതല സമിതി അന്വേഷിക്കണമെന്ന് സി.പി.ഐ.എം പോളിറ്റ്ബ്യൂറോ അംഗം എം.എ ബേബി.

അഹമ്മദിന്റെ മരണത്തെ കുറിച്ച് ഉയര്‍ന്നു വരുന്ന ആക്ഷേപങ്ങളില്‍ വസ്തുതയുണ്ടെങ്കില്‍ അത് ഗുരുതരമാണെന്നും അക്കാര്യത്തില്‍ അന്വേഷണം നടത്തി നടപടിയെടുക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്നും എം.എ ബേബി പറഞ്ഞു.

ബന്ധുക്കളുടെ അനുമതിയില്ലാതെ ഇ അഹമ്മദിന്റെ വെന്റിലേറ്റര്‍ സംവിധാനം മാറ്റിയതായും പ്രമുഖ ഡോക്ടര്‍മാരായ മക്കള്‍ കരഞ്ഞുപറഞ്ഞിട്ടും അദ്ദേഹത്തെ കാണാന്‍ ആശുപത്രി അധികൃതര്‍ അനുവദിച്ചിരുന്നില്ല.


Read more: ബജറ്റ് തടസപ്പെടാതിരിക്കാന്‍ പിതാവിനെ കാണാനുള്ള മക്കളുടെ അവകാശം പോലും നിഷേധിച്ചു: ഒരു ഏകാധിപതിക്ക് ജനാധിപത്യത്തോടുള്ള പുച്ഛമാണിത്: പി.കെ ഫിറോസ്


അഹമ്മദിന് ഐ.സി.യുവില്‍ വിദഗ്ധ ചികിത്സ നല്‍കിയില്ലെന്നും ട്രോമ കെയറിലേക്കു മാറ്റിയശേഷം എന്തു പരിചരണമാണ് നല്‍കിയതെന്നു വ്യക്തമല്ലെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗിന്റെ നിര്‍ദേശപ്രകാരമാണ് മരണം പുറത്തുവിടാതിരുന്നതെന്നും ആരോപണമുണ്ടായിരുന്നു.

ആശുപത്രി അധികൃതരുടെ നടപടിക്കെതിരെ മക്കള്‍ പൊലീസില്‍ പരാതി നല്‍കുകയിട്ടുണ്ട്.  ഇ. അഹമ്മദിന്റെ മക്കളായ നസീര്‍ അഹമ്മദ്, റഈസ് അഹമ്മദ്, മരുമകന്‍ ബാബു ഷെര്‍ഷാദ് എന്നിവരാണ് ആശുപത്രിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്.

ഇ.അഹമ്മദിന്റെ മരണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ആശുപത്രിയുമായി ചേര്‍ന്ന് നടത്തിയത് ലജ്ജാകരമായ നീക്കമാണെന്ന് ലീഗ് പ്രതികരിച്ചിരുന്നു. ഇ. അഹമ്മദിന്റെ മരണം മറച്ചുവെച്ചതായി കോണ്‍ഗ്രസും ആരോപിച്ചിരുന്നു. മക്കളടക്കമുള്ളവര്‍ക്ക് പ്രവേശനം നിഷേധിക്കുന്നതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് സോണിയ ഗാന്ധിയും ആരോപിച്ചിരുന്നു.

Advertisement