ന്യൂദല്‍ഹി: കവി അയ്യപ്പന്റെ കുടുംബങ്ങളുമായി ആലോചിച്ചാണ് അദ്ദേഹത്തിന്റെ സംസ്‌കാരം ചൊവ്വാഴ്ചയിലേക്ക് മാറ്റിയതെന്ന് സാംസ്‌കാരിക മന്ത്രി എം.എ ബേബി. ഇത് സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടായതില്‍ വിഷമമുണ്ട്. വിവാദം ഒഴിവാക്കേണ്ടതായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

തിങ്കളാഴ്ച ഏഴ് ജില്ലകളില്‍ തിരെഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പ്രയാസമുണ്ടെന്ന് ചില സാംസ്‌കാരിക പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ഇതെ തുടര്‍ന്ന് കുടുംബാംഗങ്ങളുമായി സംസാരിക്കുകയായിരുന്നു. ഇവരുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് സംസ്‌കാരം മാറ്റിവെച്ചത്. സുകുമാര്‍ അഴീക്കോടിനെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ ധരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.