എഡിറ്റര്‍
എഡിറ്റര്‍
എം4മാരി വെഡിങ് ഫെയര്‍ ദിവ്യ ഉണ്ണി ഉദ്ഘാടനം ചെയ്തു
എഡിറ്റര്‍
Saturday 29th September 2012 5:35pm

കൊച്ചി: വിവാഹത്തിന്റെ മുന്നൊരുക്കങ്ങള്‍ക്ക് വഴികാട്ടിയായി എം4മാരി.കോം സംഘടിപ്പിക്കുന്ന വെഡ്ഡിങ് ഫെയര്‍ മറൈന്‍ഡ്രൈവിലെ താജ് ഗേറ്റ്‌വേ ഹോട്ടലില്‍ ആരംഭിച്ചു.

വിവാഹം ഭംഗിയായി സംഘടിപ്പിക്കാന്‍ വേണ്ട സേവനങ്ങളും ഉല്‍പന്നങ്ങളുമെല്ലാം ഒരു മേല്‍ക്കൂരയ്ക്കു കീഴില്‍ അണിനിരത്തിയിരിക്കുന്നു എന്നതാണു മേളയുടെ സവിശേഷത. പ്രമുഖ ജ്വല്ലറി ബ്രാന്‍ഡ് ആയ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ആണു വെഡ്ഡിങ് ഫെയറിന്റെ പ്രധാന പ്രായോജകര്‍.

പ്രമുഖ ചലച്ചിത്ര താരം ദിവ്യാ ഉണ്ണിയും സഹോദരിയും നടിയുമായ വിദ്യാ ഉണ്ണിയും ചേര്‍ന്നു വെഡ്ഡിങ് ഫെയര്‍ ഉദ്ഘാടനം ചെയ്തു.

പരമ്പരാഗതവും നവീനവുമായ ആഭരണ മോഡലുകള്‍ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ സ്റ്റാളില്‍ പരിചയപ്പെടാം. വൈവിധ്യമാര്‍ന്ന വിവാഹാഭരണങ്ങള്‍ ഡിസൈനര്‍ ബ്രാന്‍ഡായ ‘അമൃപാലിയുടെ സ്റ്റാളിലുമുണ്ട്.
പ്രമുഖ ഡിസൈനറായ റിതുകുമാറിന്റെ എക്‌സ്‌ക്ലൂസീവ് ഡിസൈനുകള്‍ എം4മാരി.കോം വെഡ്ഡിങ് ഫെയറില്‍ അവതരിപ്പിക്കുന്നുണ്ട്.

ഈ വര്‍ഷം വിവാഹം നടത്താന്‍ ഉദ്ദേശിക്കുന്ന യുവാക്കള്‍ക്കും യുവതികള്‍ക്കും റിതുകുമാറിന്റെ ബ്രൈഡല്‍ വെയര്‍ സഹിതമുള്ള ഭാഗ്യസമ്മാനങ്ങള്‍ക്കു വെഡ്ഡിങ് ഫെയറില്‍ റജിസ്റ്റര്‍ ചെയ്യാം. കുര്‍ത്താസ്, സല്‍വാര്‍ സ്യൂട്ട് മെറ്റീരിയലുകളുടെ വിപുലമായ ശ്രേണി കുഷോ സ്റ്റാളില്‍ അണിനിരത്തിയിരിക്കുന്നു.

പ്രത്യേകതരം ദുപ്പട്ടകള്‍, ബ്രൊക്കേഡുകള്‍, സാറ്റിന്‍ ബോഡേര്‍ഡ് സ്യൂട്ട്‌വര്‍ക്ക് എന്നിവയുടെ പ്രത്യേക ശേഖരവുമുണ്ട്. റെയ്മണ്ട്‌സിന്റെ സ്റ്റാളില്‍ വരന്‍മാര്‍ക്കുള്ള പുതുമയാര്‍ന്ന സ്യൂട്ടുകളാണുള്ളത്. വിവാഹം വിഭവ സമൃദ്ധമാക്കാന്‍ വ്യത്യസ്ത രുചിക്കൂട്ടുകള്‍ അവതരിപ്പിക്കുകയാണ് കേരളത്തില്‍ എല്ലായിടത്തും ശാഖകളുള്ള ഗാര്‍ണിഷ് കേറ്ററേഴ്‌സ്.

ഫൊട്ടോഗ്രഫി, വിഡിയോഗ്രഫി മേഖലയിലെ നൂതനമായ ആശയങ്ങള്‍ അവതരിപ്പിക്കുന്ന സ്റ്റാളുകളുമുണ്ട്. ഷാബര്‍, റെവ്‌ലോണ്‍, കളര്‍ബാര്‍, ആംവേ തുടങ്ങിയ രാജ്യാന്തര ബ്രാന്‍ഡുകളും മേളയിലുണ്ട്. മിലന്‍ കൊച്ചിയുടെ എക്‌സ്‌ക്ലൂസീവ് ഡിസൈനര്‍ സാരികളും മേളയിലുള്‍പ്പെടും. ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നെയ്ത്തു സാരികളും സ്വന്തമാക്കാം. വെഡ്ഡിങ് കാര്‍ഡുകളിലെ പുതുമയാര്‍ന്ന മോഡലുകളും പരിചയപ്പെടാം.

ഇന്നു രാത്രി മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ‘ബ്രൈഡ്‌സ് ഓഫ് ഇന്ത്യ കളക്ഷന്‍ ഫാഷന്‍ ഷോ അരങ്ങേറും. ചലച്ചിത്ര താരം മാളവിക വെയില്‍സിന്റെ നൃത്ത പരിപാടിയുമുണ്ട്. വെഡ്ഡിങ് ഫെയറില്‍ പ്രവേശനം സൗജന്യമാണ്. സമയം രാവിലെ 10 മുതല്‍ രാത്രി ഒന്‍പതു വരെ.

Advertisement